വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

കൊച്ചി: വാഹനപ്രേമികൾക്ക് തങ്ങളുടെ കാറിലോ ബൈക്കിലോ വീഴുന്ന ചെറിയൊരു പോറൽ പോലും വലിയ മാനസിക വിഷമമാണ് നൽകുന്നത്. പാർക്കിങ്ങിലോ തിരക്കിലോ അശ്രദ്ധമായി മറ്റു വാഹനങ്ങൾ തട്ടുമ്പോൾ ഉണ്ടാകുന്ന സ്ക്രാച്ചുകൾ മാറ്റാൻ വർക്ക്ഷോപ്പുകൾ കയറിയിറങ്ങി വൻതുക ചെലവാക്കുന്നതാണ് പതിവ്. എന്നാൽ, ഇത്തരം ചെറിയ പോറലുകൾ വീട്ടിൽ തന്നെ ലളിതമായ മാർഗങ്ങളിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിന്റെ പെയിന്റിന് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നതിൽ ശുചീകരണത്തിന് വലിയ പങ്കുണ്ട്. വാഹനം കഴുകിക്കഴിഞ്ഞാൽ സാധാരണ തുണികൾ ഉപയോഗിച്ച് തുടയ്ക്കുന്നത് പെയിന്റിൽ സൂക്ഷ്മമായ പോറലുകൾ വീഴ്ത്താൻ കാരണമാകും. ഇതിന് പകരമായി മൈക്രോഫൈബർ ക്ലോത്തുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. പൊടിയും വെള്ളവും എളുപ്പത്തിൽ വലിച്ചെടുക്കാനും പെയിന്റിന്റെ തിളക്കം നിലനിർത്താനും ഈ പ്രത്യേക തുണികൾ സഹായിക്കും. വാഹനത്തിന്റെ ഗ്ലാസുകളും മിററുകളും വൃത്തിയാക്കാനും മൈക്രോഫൈബർ ക്ലോത്തുകൾ തന്നെയാണ് മികച്ചത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ചെറിയ സ്ക്രാച്ചുകൾ, നഖം കൊണ്ടുള്ള പോറലുകൾ, വാഹനം തമ്മിൽ ഉരസി മറ്റൊരു വാഹനത്തിന്റെ പെയിന്റ് പറ്റിപ്പിടിക്കുന്നത് എന്നിവയെല്ലാം ഇന്ന് വിപണിയിൽ ലഭ്യമായ ലളിതമായ പ്രോഡക്റ്റുകൾ ഉപയോഗിച്ച് മാറ്റാം. കാർ സ്ക്രാച്ച് റിമൂവർ ക്രീമുകൾ, റബ്ബിങ് കോമ്പൗണ്ട് പോളിഷ്, സ്ക്രാച്ച് റിപ്പയർ വാക്സ്, സെറാമിക് കോട്ടിങ് സ്പ്രേ, ടച്ച്-അപ്പ് പെയിന്റ് പേനകൾ എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ബജറ്റ് ഫ്രണ്ട്ലിയായി ലഭ്യമാണ്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഉപയോഗിക്കേണ്ട രീതി:
ആദ്യം വാഹനം മൈക്രോഫൈബർ ക്ലോത്ത് ഉപയോഗിച്ച് വൃത്തിയായി തുടയ്ക്കുക. തുടർന്ന് പോറലുകളുള്ള ഭാഗത്ത് സ്ക്രാച്ച് റിമൂവർ ക്രീം പുരട്ടണം. മൈക്രോഫൈബർ ക്ലോത്ത് ഉപയോഗിച്ച് വട്ടത്തിൽ (Circular Motion) അല്പനേരം ഉരസുന്നതിലൂടെ വാഹനത്തിന്റെ പഴയ തിളക്കം തിരികെ കൊണ്ടുവരാൻ സാധിക്കും. എന്നാൽ വളരെ ആഴത്തിലുള്ള പോറലുകൾ വന്നിട്ടുണ്ടെങ്കിൽ വർക്ക്ഷോപ്പുകളുടെ സഹായം തേടുന്നതാണ് ഉചിതമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts