മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ബെംഗളൂരു : വൻ ലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിൽ അകപ്പെട്ട് മൈസൂരുവിലെ വ്യവസായിക്കും സുഹൃത്തുക്കൾക്കും രണ്ടര കോടി രൂപ നഷ്ടമായി. മൈസൂരു ജെ.പി നഗർ സ്വദേശിയായ വ്യവസായിയും അദ്ദേഹത്തിന്റെ ആറ് സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ഗൗരവ് സിങ് റാത്തോഡ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിക്ഷേപിക്കുന്ന തുകയ്ക്ക് 40 ശതമാനം വരെ ഉയർന്ന പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഗൗരവ് സിങ് വ്യവസായിയെ സമീപിച്ചത്. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച വ്യവസായി കഴിഞ്ഞ…

Read More

വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ബെംഗളുരു: ബിജെപി സം സ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടേതായി പുറത്തുവന്ന ശബ്ദരേഖ വിവാദമായി. ‘നവംബറില്‍ വിജയേന്ദ്ര പദവിയില്‍ 3 വര്‍ഷം തികയ്ക്കും. 3 മാസം കൂടിയല്ലേയുള്ളൂ. ഒക്ടോബര്‍ ആകുമ്പോള്‍ വിജയേന്ദ്രയെ പുറത്താക്കണം. കാലാവധി അവസാനിക്കുന്നതിനാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയുണ്ടാകാന്‍ ഇടയില്ല’- എന്നി ങ്ങനെ സദാനന്ദ ഗൗഡ വിശദീകരിക്കുന്ന ശബ്ദരേഖയാണിത്. സംഭാഷണത്തിനിടെ മറുതല യ്ക്കലുള്ള ആളെ ‘പ്രദീപ്ജി’ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ കൂടിയായ വിജയേന്ദ്രയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതോടെ…

Read More

ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ബെംഗളൂരു: ഭർത്താവിന്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലം മരണപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു കുവെംപുനഗർ സ്വദേശിയും കാർ ഷോറൂം ജീവനക്കാരനുമായ നിത്യാനന്ദ (50) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സുശീലയെ പോലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ സുശീല. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രിയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ നിത്യാനന്ദയെ, അദ്ദേഹം ഉറങ്ങിക്കിടക്കുന്നതിനിടെ സുശീല കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യാതൊന്നും അറിയാത്ത…

Read More

ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പ്രത്യേക ‘സുരക്ഷിത നടപ്പാത കാമ്പയിന്’ (Safe Footpath Campaign) തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി നടപ്പാതകൾ കൈയേറിയവർക്ക് അധികൃതർ അന്തിമ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. സ്വന്തം നിലയിൽ കൈയേറ്റങ്ങൾ ഒഴുവാക്കാനുള്ള അവസാന തീയതി നാളെ (ജൂലൈ 1) ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതൽ നഗരത്തിലുടനീളം വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് സിറ്റി കോർപ്പറേഷൻ തുടക്കം കുറിക്കും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കാനും ബെംഗളൂരു നഗരവികസന മന്ത്രി…

Read More

കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : കെമ്പെഗൗഡ ജയന്തി പരിപാടിക്കിടെ കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വറിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയും വാഹനത്തിന് നേരെ ചെരിപ്പെറിയുകയും ചെയ്ത സംഭവത്തിൽ ജെഡിഎസ് യുവനേതാവ് ഉൾപ്പെടെ നാല് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജെഡിഎസ് യുവനേതാവ് അഖിൽ റെഡ്ഡി, എംഎൽഎയുടെ കാറിന് നേരെ ചെരിപ്പെറിഞ്ഞ വ്യക്തി എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. ചിക്കബെല്ലാപുര ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) കുശാൽ ചൗക്സി വാർത്താസമ്മേളനത്തിലാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ചിക്കബെല്ലാപുര കന്നഡ ഭവനിൽ നടന്ന കെമ്പെഗൗഡ ജയന്തി ആഘോഷ പരിപാടിക്കിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കേന്ദ്രമന്ത്രി…

Read More

ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ബെംഗളൂരു: ഐടി തലസ്ഥാനം, സ്റ്റാർട്ടപ്പുകളുടെ കേന്ദ്രം, ഗതാഗതക്കുരുക്കുകളുടെ നഗരം എന്നീ വിശേഷണങ്ങളിലേക്ക് ബംഗളൂരു മാറുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപേ, ഈ നഗരം അറിയപ്പെട്ടിരുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിത്തൊട്ടിലുകളിൽ ഒന്നായാണ്. ബ്രിട്ടീഷ് രാജിന്റെ സൈനിക ക്യാമ്പുകളിൽ നിന്ന് ആരംഭിച്ച് ഓസ്റ്റിൻ ടൗണിലെയും ഗൗതമപുരത്തെയും പൊടിപിടിച്ച മൈതാനങ്ങളിലൂടെ വളർന്ന ബംഗളൂരുവിന്റെ ഫുട്ബോൾ ചരിത്രം, കേവലം ഒരു കായികവിനോദത്തിന്റെ കഥ മാത്രമല്ല. അത് ഒരു ജനതയുടെ അതിജീവനത്തിന്റെയും പ്രാദേശിക പാരമ്പര്യങ്ങളുടെയും നേർചിത്രം കൂടിയാണ്. ബ്രിട്ടീഷ് അധിനിവേശവും ഫുട്ബോളിന്റെ തുടക്കവും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ബംഗളൂരുവിൽ സൈനിക…

Read More

കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തിയ കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് നാല് വയസ്സോളം പ്രായമുള്ള ഒരു ആൺപുലി. പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് എത്തിയതായി സംശയിക്കുന്ന കടുവയെ പിടികൂടാനാണ് ഗ്രാമ്പി നമ്പർ വൺ ഡിവിഷനിൽ പ്രത്യേക കൂട് സ്ഥാപിച്ചിരുന്നത്.അതിലാണ് പുലി കുടുങ്ങിയത്. കൂടിലായ പുലിയെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പുറത്തെടുത്ത് ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും.പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ പെരിയാർ കടുവ സങ്കേതത്തിലേക്കോ അല്ലെങ്കിൽ അനുയോജ്യമായ മൃഗശാലയിലേക്കോ മാറ്റും.

Read More

10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ന്യൂഡൽഹി: പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ അസാധുവാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ജൂൺ 30-ന് ശേഷം ഈ നോട്ടുകൾ വിപണിയിൽ സ്വീകരിക്കില്ലെന്ന രീതിയിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായിരുന്നു. ഇതിനെ തുടർന്നാണ് കറൻസി നോട്ടുകൾ നിർത്തലാക്കാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗികമായി രംഗത്തെത്തിയത്. പ്രമുഖ പൊതുമേഖലാ ബാങ്കായ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’യുടെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയാണ് വാട്‌സ്ആപ്പിലും…

Read More

ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ബെംഗളൂരു : കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ബെംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ഊർജ വകുപ്പ് മന്ത്രിയായ മലയാളി കെ.ജെ.ജോർജ്, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവരെയും കണ്ട് ആശംസകൾ കൈമാറി.

Read More

ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

പത്തനംതിട്ട: ഓപറേഷന്‍ തൂഫാനിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായത്. പെരുമ്പെട്ടി എഴുമറ്റൂർ കൈമല പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) നെയാണ് ഡാൻസാഫ് ടീം പൊക്കിയത്. 1.590 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റ്റി ഡ്രഗ്‌സ് മൂവ്മെന്റ് ഇൻ നേഷ്യൻ(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ…

Read More