കനത്ത് ശൈത്യം; സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു, ഇവിടെ താപനില 12.8 ഡിഗ്രിയായി കുറഞ്ഞു

ബെംഗളൂരു: മഴക്കാലത്തിന് വിടചൊല്ലി കർണാടകയിൽ ശൈത്യകാലം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരുമ്പോൾ പലയിടങ്ങളിലും തണുപ്പ് കടുക്കുകയാണ്. സമതല പ്രദേശമായ ദാവണഗെരെയിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 12.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരദേശത്തും ഉൾനാടൻ ജില്ലകളിലും മഴ മാറിനിൽക്കും

അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ജില്ലകളിൽ മിക്കയിടത്തും മഴയില്ലാത്ത വരണ്ട കാലാവസ്ഥയായിരിക്കും. ഒക്‌ടോബർ 29, 30 തീയതികളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ മഴയ്ക്ക് സാധ്യതയില്ല. ബെൽഗാം, ബാഗൽകോട്ട്, ബിദാർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിരി തുടങ്ങിയ വടക്കൻ ഉൾനാടൻ ജില്ലകളിലും വരണ്ട അന്തരീക്ഷം തുടരും.

പകൽ ചൂടും രാത്രിയിൽ കടുപ്പമേറിയ തണുപ്പും

സംസ്ഥാനത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ഉത്തര കന്നഡയിലെ ഹൊന്നാവറിലാണ്; 36.1 ഡിഗ്രി സെൽഷ്യസ്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജനഗർ, കോലാർ, മൈസൂരു, രാമനഗര, തുംകൂരു, ബെല്ലാരി, ചിത്രദുർഗ, കുടക്, ചിക്കബല്ലാപ്പൂർ, ഹാസൻ, ശിവമൊഗ്ഗ, ചിക്കമംഗളൂരു, മാണ്ഡ്യ, വിജയനഗർ എന്നീ തെക്കൻ ഉൾനാടൻ ജില്ലകളിലും വരണ്ട കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ പകൽ സമയത്ത് സാധാരണ താപനില അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളിൽ കടുത്ത തണുപ്പ് നിലനിൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts