ബെംഗളൂരു: അറ്റകുറ്റപ്പണികൾ കാരണം തലസ്ഥാന നഗരമായ ബെംഗളൂരുവിലെ അൻപതിലധികം പ്രദേശങ്ങളിൽ ഒക്ടോബർ 31 ശനിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ബനശങ്കരി, സുബ്രഹ്മണ്യപൂർ വൈദ്യുതി സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് മുൻനിർത്തി രണ്ട് വ്യത്യസ്ത സമയങ്ങളിലായാണ് പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ പൊതുജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ബെസ്കോം അഭ്യർത്ഥിച്ചു.
ബനശങ്കരി സബ്സ്റ്റേഷൻ പരിധിയിൽ രാവിലെ പവർകട്ട്
ബനശങ്കരി സബ്സ്റ്റേഷൻ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും വൈദ്യുതി വിതരണം നിർത്തിവയ്ക്കുക. കത്രിഗുപ്പെ, കത്രിഗുപ്പെ വാട്ടർ ടാങ്ക്, സീത സർക്കിൾ, ബാങ്ക് കോളനി, ബാലാജി ലേഔട്ട്, ഐടി ലേഔട്ട്, ദ്വാരക നഗർ, വീരഭദ്ര നഗർ, ഗിരിനഗർ, ഗിരിനഗറിലെ വിഎച്ച്ബിസി ലേഔട്ട്, കത്രിഗുപ്പെ മെയിൻ റോഡ്, ഉത്തരഹള്ളി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ഈ സമയത്ത് പവർകട്ട് അനുഭവപ്പെടും.
കൂടാതെ ചർച്ച് റോഡ്, ശാന്തിനികേതൻ സ്കൂൾ പരിസരം, ഹേമാവതി വാട്ടർ സപ്ലൈ റോഡ്, ഗുണ്ടു മുനേശ്വർ ടെമ്പിൾ റോഡ്, രാജ ഗാർഡേനിയ, പാദുക മന്ദിർ റോഡ്, ജെഎച്ച്ബിസി ലേഔട്ട്, എം.എസ്. കൃഷ്ണ മിൽ, നാഗപ്പ ലേഔട്ട്, മോൾ ഫാക്ടറി റോഡ്, ഹിന്ദുസ്ഥാൻ ഗ്രാനൈറ്റ് റോഡ്, അഗർബത്തി ഫാക്ടറി റോഡ്, കൃഷ്ണപ്പ ലേഔട്ട്, മാരുതി ലേഔട്ട്, വിത്തൽ നഗർ, സമൃദ്ധി ലേഔട്ട് എന്നീ ഭാഗങ്ങളിലും രാവിലെ 10 മുതൽ 1 വരെ വൈദ്യുതി ലഭ്യമാകില്ല.
സുബ്രഹ്മണ്യപൂർ മേഖലയിൽ ഉച്ചയ്ക്ക് ശേഷം വൈദ്യുതി തടസ്സപ്പെടും
സുബ്രഹ്മണ്യപൂർ സബ്സ്റ്റേഷൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരിക്കുന്നത്. കുമാരസ്വാമി ലേഔട്ട്, യാദ്ല നഗർ, വസന്തപുര ചേരി, കനക ലേഔട്ട്, മരസാന്ദ്ര, രാമചന്ദ്രപ്പ ലേഔട്ട്, ഭുവനേശ്വരി നഗർ കെഎസ്ഡിപി ക്വാർട്ടേഴ്സ്, ഗുബ്ബാലാൽ, സ്പ്രിംഗ് ലേഔട്ട്, സ്വാമി പാല്യ റോഡ്, ഉത്തരഹള്ളി, പ്രത്യംഗിര ക്ഷേത്രം എന്നീ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം വൈദ്യുതി വിതരണം തടസ്സപ്പെടും.
ഇതിനുപുറമെ ബിഎച്ച്സിഎസ് ലേഔട്ട്, മഞ്ജുനാഥ് നഗർ, കാനറ ബാങ്ക് കോളനി, സപ്തഗിരി ലേഔട്ട്, ബിഐപിഎസ് സ്കൂളിന് ചുറ്റുമുള്ള പ്രദേശം, ഗൗഡനപാളയ, പ്രസ്റ്റീജ് ലേക്ക് റിഡ്ജ് പ്രദേശങ്ങളിലും വൈകുന്നേരം 5 മണി വരെ പവർകട്ട് ആയിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]