ചെന്നൈ: മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. പുതുക്കിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിന് മിനിമം ചാർജ് 50 രൂപയായിരിക്കും. ഇതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകണം. അതത് പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പുതിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരുത്താൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സാധാരണ നിരക്കുകൾക്കു പുറമെ മലയോര…
Read MoreDay: 30 October 2026
ബെംഗളൂരുവിൽ നാളെ 50-ലേറെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും; ബനശങ്കരി, സുബ്രഹ്മണ്യപൂർ മേഖലകളിൽ തടസ്സം നേരിടും
ബെംഗളൂരു: അറ്റകുറ്റപ്പണികൾ കാരണം തലസ്ഥാന നഗരമായ ബെംഗളൂരുവിലെ അൻപതിലധികം പ്രദേശങ്ങളിൽ ഒക്ടോബർ 31 ശനിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ബനശങ്കരി, സുബ്രഹ്മണ്യപൂർ വൈദ്യുതി സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് മുൻനിർത്തി രണ്ട് വ്യത്യസ്ത സമയങ്ങളിലായാണ് പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ പൊതുജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ബെസ്കോം അഭ്യർത്ഥിച്ചു. ബനശങ്കരി സബ്സ്റ്റേഷൻ പരിധിയിൽ രാവിലെ പവർകട്ട് ബനശങ്കരി സബ്സ്റ്റേഷൻ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും വൈദ്യുതി വിതരണം നിർത്തിവയ്ക്കുക. കത്രിഗുപ്പെ,…
Read Moreഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ബെംഗളൂരു സ്വദേശികളായ അഞ്ച് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു.
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ചമോലി ജില്ലയിലെ ജോഷിമഠിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളായ അഞ്ച് യാത്രക്കാരും ഹെലികോപ്റ്ററിന്റെ പൈലറ്റുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രാൻസ് ഭാരത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘വിടി-എച്ച്സിഎക്സ്’ (VT-HCX) രജിസ്ട്രേഷനിലുള്ള ഹെലികോപ്റ്ററാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിലെ സിസിബി ഇൻസ്പെക്ടർ അരുൺ സലാങ്കെ, അഭിഭാഷകരായ സുധീർ, ശങ്കരേ ഗൗഡ, എച്ച്.എസ്. നടരാജ്, പ്രതാപ് എന്നിവരാണ് മരിച്ച യാത്രക്കാർ. പൈലറ്റ് ഹിമാൻഷുവും ബെംഗളൂരു…
Read Moreപ്രേതകഥകൾ ഇഷ്ടമാണോ? എങ്കിൽ വരൂ, പ്രേതകഥകൾ പങ്കുവെക്കാൻ ബെംഗളൂരുവിൽ വേദി
ബെംഗളൂരു: ഡിജിറ്റൽ യുഗത്തിൽ മറഞ്ഞുപോയ പഴയകാല പവർകട്ട് രാത്രികളിലെ ഭയപ്പെടുത്തുന്ന കഥപറച്ചിൽ അനുഭവങ്ങളെ തിരികെ എത്തിക്കുകയാണ് ‘ദി ഗോസ്റ്റ് സ്റ്റോറി കളക്ടീവ്’ എന്ന കൂട്ടായ്മ. തരുൺ ശ്രീധരൻ, ആകാംക്ഷ ദത്ത എന്നിവർ ചേർന്ന് രൂപീകരിച്ച ഈ സംരംഭം, തങ്ങൾ നേരിട്ടോ കേട്ടറിഞ്ഞതോ ആയ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ജനങ്ങൾക്ക് പരസ്പരം പങ്കുവെക്കാൻ അവസരമൊരുക്കുന്നു. ഒരു അത്താഴവിരുന്നിനിടെ നടന്ന യാദൃച്ഛികമായ സംഭാഷണങ്ങളിൽ നിന്നാണ് പ്രേതകഥകൾക്കായുള്ള ഈ വേദി എന്ന ആശയം ഇരുവരുടെയും മനസ്സിൽ ഉദിക്കുന്നത്. ഓഗസ്റ്റ് മാസം മുതൽ ഇതുവരെ നാല് ഘട്ടങ്ങളിലായി നടന്ന പരിപാടികളിൽ പങ്കെടുത്തവരുടെ…
Read Moreവിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ അപകടത്തിലോ? ഹംപിയിൽ യുനെസ്കോ സംഘത്തിന്റെ നിർണായക പര്യടനം
ബെല്ലാരി: വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ യുനെസ്കോ (UNESCO) പ്രതിനിധി സംഘം മൂന്ന് ദിവസത്തെ സമഗ്ര സന്ദർശനം നടത്തി. വിരൂപാക്ഷേശ്വര ക്ഷേത്രം, വിജയ വിത്തൽ മന്ദിർ, സംഗീത മണ്ഡപം, മഹാനവമി ദിബ്ബ, ചരിത്രപ്രസിദ്ധമായ കല്ലുരഥം തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങൾ സംഘം നേരിട്ടെത്തി പരിശോധിച്ചു. ഹംപിയുടെ നിലവിലെ സംരക്ഷണം, പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ, വിനോദസഞ്ചാരികൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണമായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പരിശോധന വേളയിൽ പ്രദേശത്തെ കുടിവെള്ള വിതരണം, ശുചിമുറി സൗകര്യങ്ങൾ, റോഡുകൾ,…
Read Moreസ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് പൂട്ടുവീഴും! 15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല; പ്രതിദിന പഠനം ഇത്രമണിക്കൂറായി ചുരുക്കി; സർക്കാരിന്റെ നിർണ്ണായക നീക്കം
ബെംഗളൂരു: സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അമിത ഫീസ് ഈടാക്കലും അമിത പഠനസമ്മർദ്ദവും തടയുന്നതിനായി കർണാടക സർക്കാർ പുതിയ കർശന കരട് നിയമങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 15 വയസ്സിന് താഴെയുള്ളവർക്കോ പത്താം ക്ലാസ് പൂർത്തിയാക്കാത്തവർക്കോ സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളിൽ പ്രവേശനം നൽകുന്നത് പൂർണ്ണമായും നിരോധിച്ചു.വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് സർക്കാർ ഈ നിർണ്ണായക തീരുമാനമെടുത്തിരിക്കുന്നത്. പരീക്ഷകളും പുനരവലോകനങ്ങളും ഉൾപ്പെടെ പ്രതിദിന പഠനസമയം പരമാവധി അഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 9 വരെയുള്ള…
Read Moreഇനി ഫുട്പാത്തിൽ കയറ്റിയാലും വണ്ടി തട്ടിയാലും പോക്കറ്റ് കാലിയാകും! കൈ പൊള്ളിക്കുന്ന പിഴയുമായി ബെംഗളൂരു ട്രാഫിക് പൊലീസ്;
ബെംഗളൂരു: സംസ്ഥാനത്ത് അശ്രദ്ധമായും അശാസ്ത്രീയമായും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിൽ ഫുട്പാത്തുകളിലൂടെ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി നിലവിലുള്ള 500 രൂപ പിഴ 5,000 രൂപയായി ഉയർത്താൻ പദ്ധതിയിടുന്നു. ലംഘനം തുടർന്നാൽ 10,000 രൂപ പിഴ; ഗതാഗത വകുപ്പിന്റെ നിർദേശം നിർദ്ദിഷ്ട നിയമാവലി അനുസരിച്ച് ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നതിലെ ആദ്യ ലംഘനത്തിന് 5,000 രൂപയും, ഇത് ആവർത്തിച്ചാൽ 10,000 രൂപയും പിഴ ഈടാക്കാനാണ് നിർദേശമുള്ളത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ്…
Read Moreപുലർച്ചെ ജയിലിലേക്ക് ഇരച്ചുകയറി 150 പോലീസുകാർ! ബെംഗളൂരു പരപ്പന അഗ്രഹാരയിൽ മിന്നൽ റെയ്ഡ്
ബെംഗളൂരു: സമീപ മാസങ്ങളിൽ ഉയർന്ന നിരന്തര പരാതികളുടെയും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെയും പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പോലീസിന്റെ മിന്നൽ പരിശോധന. ഇലക്ട്രോണിക്സ് സിറ്റി ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം. നാരായണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു. വിചാരണത്തടവുകാരുടെയും ശിക്ഷാ തടവുകാരുടെയും ബാരക്കുകളിൽ അടക്കം 150-ഓളം പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി സമഗ്രമായ പരിശോധനയാണ് പോലീസ് സംഘം നടത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ജയിലിനുള്ളിൽ നിന്ന് നിരോധിത വസ്തുക്കളും ലഹരിമരുന്നുകളും കണ്ടെടുത്ത സംഭവങ്ങളിൽ ജയിൽ അധികൃതർ തന്നെ…
Read More