വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ബെംഗളുരു: ബിജെപി സം സ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടേതായി പുറത്തുവന്ന ശബ്ദരേഖ വിവാദമായി. ‘നവംബറില്‍ വിജയേന്ദ്ര പദവിയില്‍ 3 വര്‍ഷം തികയ്ക്കും. 3 മാസം കൂടിയല്ലേയുള്ളൂ. ഒക്ടോബര്‍ ആകുമ്പോള്‍ വിജയേന്ദ്രയെ പുറത്താക്കണം. കാലാവധി അവസാനിക്കുന്നതിനാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയുണ്ടാകാന്‍ ഇടയില്ല’- എന്നി ങ്ങനെ സദാനന്ദ ഗൗഡ വിശദീകരിക്കുന്ന ശബ്ദരേഖയാണിത്.

സംഭാഷണത്തിനിടെ മറുതല യ്ക്കലുള്ള ആളെ ‘പ്രദീപ്ജി’ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ കൂടിയായ വിജയേന്ദ്രയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ വ്യക്തത വരുത്താന്‍ സദാനന്ദ ഗൗഡ വിസമ്മതിച്ചു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാനില്ലെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

കഴിഞ്ഞ 18നു കോണ്‍ഗ്രസിനു വലിയ വിജയം സമ്മാനിച്ച നിയമനിര്‍മാണ കൗണ്‍സില്‍ തിരഞെഞ്ഞെടുപ്പില്‍ ബിജെപിയുടേത് ഉള്‍പ്പെടെ പ്രതിപക്ഷത്തെ 11 വോട്ടു ചോര്‍ന്നതിനു പിന്നാലെയാണു പാര്‍ട്ടിയെ വെട്ടിലാക്കുന്ന ഓഡിയോ ക്ലിപ് പുറത്തുവന്നത്. കൂറുമാറി വോട്ടു ചെയ്ത എംഎല്‍എമാരെ കണ്ടെത്തുന്നതിനു ധര്‍മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ ബിജെപിയുടെ 63 എംഎല്‍എമാരെ കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിക്കാനുള്ള വിജയേന്ദ്രയുടെ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നീക്കത്തില്‍ നിന്നു വിജയേന്ദ്ര പിന്മാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts