സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന കേസിൽ കുപ്രസിദ്ധിയാർജ്ജിച്ച സ്നേഹ മെർലിൻ (25) വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മേൽപ്പറമ്പ് പോലീസ് ഇവർക്കെതിരെ പുതിയ കേസെടുത്തത്. മുൻപും സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺകുട്ടിയെയും പീഡിപ്പിച്ച കേസുകളിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ സി.പി.ഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും ഇവർ പ്രതിയാണ്.

പീഡനത്തിനിരയായ പതിനാറുകാരിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർലിൻ. ഇവരുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ സമയത്തായിരുന്നു അതിക്രമം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും, അടുത്തിടെ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ കുട്ടി അധ്യാപകരോട് ക്രൂരത വെളിപ്പെടുത്തുകയായിരുന്നു. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

പ്രായപൂർത്തിയാകാത്ത കുട്ടികളെ കേന്ദ്രീകരിച്ച് വൈകൃതങ്ങൾ നടത്തുന്നതാണ് ഇവരുടെ രീതി പരീഷണമെന്ന് പോലീസ് പറയുന്നു. കുട്ടികൾക്ക് ചെറു സമ്മാനങ്ങൾ നൽകി പ്രലോഭിപ്പിച്ചും, തുടർന്ന് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയുമാണ് ഇവർ കുട്ടികളെ ചൂഷണം ചെയ്തിരുന്നത്.

കഴിഞ്ഞ വർഷം കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ വെച്ച് അധ്യാപകർ നടത്തിയ ബാഗ് പരിശോധനയിൽ കുട്ടിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തുകയും, അതിൽ സംശയാസ്പദമായ രീതിയിലുള്ള ദൃശ്യങ്ങൾ കാണുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. കുട്ടിക്ക് സ്വർണ്ണ ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയാണ് സ്നേഹ വലയിലാക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ഈ കസിൽ റിമാൻഡിൽ കഴിയുന്നതിനിടയിലാണ് ഇവർക്കെതിരെ രണ്ടാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. പീഡനത്തിനിരയായ പന്ത്രണ്ടുകാരിയുടെ 14 വയസ്സുള്ള സഹോദരനെയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു.

തുടർച്ചയായി കുട്ടികളെ ഇരയാക്കുന്ന പ്രതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts