കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ബെംഗളൂരു നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിച്ചുള്ള എസ്എം കൃഷ്ണ റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മൈസുരു റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന 10.7 കിലോ മീറ്റര്‍ റോഡ് ബെംഗളുരു വികസന അതോറിറ്റിയാണ് (ബി ഡിഎ) 631 കോടി രൂപ ചെലവഴിച്ചു റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിക്കുന്നത്. ബിഡിഎയുടെ നിയന്ത്രണത്തിലുള്ള 4500 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ചല്ലഘട്ട നാടപ്രഭു കെംപെഗൗഡ ലേഔട്ടിലെ 9 ഫേസുകളെ ബന്ധിപ്പിക്കുന്ന റോഡ് മൈസൂരു റോഡിലെ ചല്ല ഘട്ട മെട്രോ സ്റ്റേഷന് സമീപത്തു നിന്നാരംഭിച്ചു മാഗഡി റോ ഡിലെ കഡംബഗരെ ജംക്ഷനി
ലാണ് അവസാനിക്കുന്നത്.

സമീപ മേഖലകളിലേക്ക് സുഖയാത്ര

ചല്ലഘട്ടെ, കൊമ്മഘട്ട, കെംപാപുര, കെങ്കലപുര, കെങ്കേരി സാറ്റലൈറ്റ് ടൗണ്‍ എന്നീ മേഖലകളുടെ വികസനത്തിനും റോഡ് ഗുണകരമാകും. മൈസൂരു റോഡിലൂടെ കെങ്കേരി സാറ്റലൈറ്റ് ടൗണ്‍, ബാംഗ്ലൂര്‍ സര്‍വകലാശാ ലയുടെ ജ്ഞാനഭാരതി ക്യാംപ സ് എന്നിവിടങ്ങളിലേക്കു വരുന്ന വര്‍ക്കു പുതിയ റോഡിലൂടെ ഗതാഗതക്കുരുക്കില്ലാതെ എത്താം. കൂടാതെ മണ്ഡ്യയിലെ നാഗമംഗല, തുമക്കൂരുവിലെ കു ണിഗല്‍ എന്നിവിടങ്ങളിലേക്കും ഈ റോഡ് വഴി എത്താന്‍ സാധിക്കും.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ടോളില്ലാതെ സഞ്ചരിക്കാം

നൈസ് റോഡിന് ബദലായുള്ള എസ്എം കൃഷ്ണ റോഡിലുടെ ടോളില്ലാതെ സഞ്ചരിക്കാന്‍ കഴിയുമെന്നതാണു മെച്ചം. കുറഞ്ഞ ദൂരം സഞ്ചരിക്കാന്‍ ഉയര്‍ന്ന ടോളാണു നൈസ് റോഡില്‍ ഈടാക്കുന്നത്. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നു ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എത്താം.
ചല്ലഘട്ടയില്‍ നിന്നു കഡംബഗരെ വരെ ഒന്നര മുതല്‍ 2 മണിക്കൂര്‍ വരെ യാത്രാസമയം വേണ്ടി വരുന്നുണ്ട്. പുതിയ റോ ഡിലൂടെ 30 മിനിറ്റില്‍ താഴെയായി ചുരുങ്ങും. നിര്‍ദിഷ്ട ബെംഗളൂരു വ്യവ സായ ഇടനാഴിയുമായും പുതിയ റോഡ് ബന്ധിപ്പിക്കുന്നുണ്ട്. 6 വരി പ്രധാന പാതയ്‌ക്കൊപ്പം ഇരുവശങ്ങളിലും 4 വരി സര്‍വീ സ് റോഡും ഉള്‍പ്പെടുന്നുണ്ട്. കുടാതെ 1.4 മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്ക്, നടപ്പാത എന്നിവയുടെ നിര്‍മാണം പുരോ ഗമിക്കുകയാണ്. 80 കിലോമീറ്ററാണു പരമാവധി വേഗപരിധി നിശ്ചയിച്ചിരിക്കുന്ന ത്. 13 അടിപ്പാതകളും 11 പാല ങ്ങളും 270 മീറ്റര്‍ തുരങ്കപാതയും റോഡിന്റെ ഭാഗമായുണ്ട്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

തടസ്സങ്ങളില്ലാതെ റെയില്‍വേ അടിപ്പാത

പുതിയ റോഡിലെ പ്രധാന തടസ്സമായിരുന്ന രാമോഹള്ളി റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം ഒന്നരമാസം കൊണ്ടാ ണു പൂര്‍ത്തിയാക്കിയത്. ബോക്‌സ് പുഷിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണം ഇവിടെയാണ് ആദ്യം പരീക്ഷിച്ചത്. ട്രെയിന്‍ സര്‍വീസിനെ കാര്യമായി ബാധിക്കാതെ അടിപ്പാത ഒരുക്കാന്‍ ഇതിലൂടെ സാധിച്ചു. മുന്‍കൂട്ടി തയാറാക്കിയ കോണ്‍ ക്രീറ്റ് ബോക്‌സുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ചു തള്ളുന്നതാ ണു ബോക്‌സ് പുഷിങ് സാങ്കേതികവിദ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts