ബെംഗളൂ: ന്യൂഡിൽസിന് എരിവ് കൂടുതലാണെന്ന് ആരോപിച്ച് ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ദൊഡ്ഡതൊഗൂരിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്.
ഭക്ഷണത്തിന് എരിവ് കൂടുതലാണെന്ന് പറഞ്ഞ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട പ്രതികൾ പിന്നീട് ആക്രമണം നടത്തുകയായിരുന്നു. ജീവനക്കാരായ ദീപ്ക് ഥാപ്പ, ഹേമ, ലക്ഷ്മി ലാമാ എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും അസം സ്വദേശികളാണ്. തടയാൻ ശ്രമിച്ച സമീപവാസിയായ വഴിയാത്രക്കാരനെയും സംഘം പിന്തുടർന്ന് മർദ്ദിച്ചു.
കീഴോട്ട് തള്ളിവിട്ടും ചവിട്ടിയും ക്രൂരമായാണ് പ്രതികൾ ജീവനക്കാരെ ഉപദ്രവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കർണാടകയിലെ ചാമരാജനഗർ സ്വദേശികളായ നാഗരാജ്, ചന്ദ്രു, ദേവരാജ് എന്നിവരാണ് അക്രമം നടത്തിയത്. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]