” 50-100 കോടി സമ്പാദിച്ചിട്ടുണ്ടാവും”ഡികെ ശിവകുമാർ കൈക്കൂലി വാങ്ങിയതായി കോൺഗ്രസ് നേതാക്കൾ;വീഡിയോ;നേതാക്കളെ പുറത്താക്കി.

ബെംഗളൂരു: സംസ്ഥാനത്തെ  കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനെ ചീത്തവിളികുന്നതും  അദ്ധേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്ന് പറയുകയും ചെയ്യുന്ന വീഡിയോ പുറത്ത്.

ഒരു 50-100 കോടിയെങ്കിലും സമ്പാദിച്ചിട്ടുണ്ടാവും എന്നും, ഡി.കെ.ശിവകുമാർ മദ്യപനാണ് എന്നും ആണ് അവർ പറയുന്നത്.

ഇതേ തുടർന്ന് വീഡിയോയിൽ ഉൾപ്പെട്ട കെപിസിസി മീഡിയ കോർഡിനേറ്റർ എം എ സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ വക്താവും ബല്ലാരിയിൽ നിന്നുള്ള മുൻ എംപിയുമായ വിഎസ്‌ ഉഗ്രപ്പക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

താൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീഡിയോയിൽ ചർച്ചാവിഷയമായ കാര്യങ്ങൾ സത്യമല്ലെന്നുമാണ് വീഡിയോയെക്കുറിച്ചുള്ള ശിവകുമാറിൻറെ പ്രതികരണം.

എനിക്കും എന്റെ പാർട്ടിക്കും വീഡിയോയുമായി ഒരു ബന്ധവുമില്ല. സംഭാഷണം നടന്നിട്ടില്ലെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്,” എന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച കെപിസിസി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിന് മിനിറ്റുകൾക്ക് മുമ്പ് മൈക്ക് ഓൺ ആയിരിക്കുന്നത് ശ്രദ്ധിക്കാതെ സലീമും ഉഗ്രപ്പയും നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts