കർണാടകയിലെ ഓരോ എംഎൽഎയ്ക്കും അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വീതം അനുവദിച്ച് സർക്കാർ

ബെംഗളൂരു: കർണാടകയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഓരോ നിയോജകമണ്ഡലത്തിനും സംസ്ഥാന സർക്കാർ 50 കോടി രൂപ നീക്കിവച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിശാലമായ ബജറ്റിന്റെ ഭാഗമായ ഈ വിഹിതം, വ്യക്തിഗത നിയമസഭാംഗങ്ങളുടെ വിവേചനാധികാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസനം, പദ്ധതികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 8,000 കോടി രൂപ വരുന്ന ഫണ്ട് പാർട്ടി പക്ഷപാതമില്ലാതെ വിതരണം ചെയ്യുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷമായ ബിജെപി ഈ നീക്കത്തെ ശക്തമായി…

Read More

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ മാ​റ്റമില്ല; അഭ്യൂഹങ്ങൾ തള്ളി സി​ദ്ധ​രാ​മ​യ്യയും, ഡി.കെ. ശിവകുമാറും

ബെംഗളൂരു : മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കു​മെ​ന്ന വാർത്തകൾ തള്ളി സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​ൽ ച​ർ​ച്ച​യു​ണ്ടാ​യി​ട്ടില്ലെന്നാണ് സി​ദ്ധ​രാ​മ​യ്യ ഡ​ൽ​ഹി​യി​ൽ വ്യ​ക്ത​മാ​ക്കിയത്. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്‌ഥാനത്ത്‌ തന്നെ തുടരുമെന്ന് ഡി.​കെ. ശി​വ​കു​മാ​ർ​ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താണെന്നും ഹൈ​ക​മാ​ൻ​ഡ് എടുക്കുന്ന തീരുമാനം എന്തായാലും ര​ണ്ടു​പേ​രും അ​ത് അ​നു​സ​രി​ക്കുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കവെ നിലപാട് വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്ക് പിന്നാലെ എ​നി​ക്ക് പാ​ര്‍ട്ടി എം.​എ​ൽ.​എ​മാ​രു​ടെ ശി​പാ​ർ​ശ വേണ്ടെന്നും പാ​ര്‍ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ​തൻ്റെ ജോ​ലിയെന്നും പറഞ്ഞ ശിവകുമാർ വ​രു​ന്ന ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 2028 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണ് ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യമെന്നും കൂട്ടിച്ചേർത്തു.…

Read More

മുഖ്യമന്ത്രി മാറ്റം; ചർച്ചകൾ സജീവം, വിട്ട് പറയാതെ ഡി.കെ. ശിവകുമാറും, സിദ്ധരാമയ്യയും

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾക്കിടെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ​കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ. എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ നടത്തുമെന്നാണ് സൂചന. അതെസമയം കർണാടകയിലെ വികസന പദ്ധതികൾ ലക്ഷ്യം വെച്ചുള്ള ഔദ്യോഗികപരമായ കൂടിക്കാഴ്ചയും ചർച്ചയുമാണ് ഇതെന്നാണ് ഡി.കെ ശിവകുമാറും, സിദ്ധരാമയ്യും കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. എനാൽ മുഖ്യമന്ത്രി മാറ്റം ചൂണ്ടിക്കാട്ടി കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുൾപെടെ പരസ്യ പ്രസ്‌താവന ഉയർന്ന സാഹചര്യത്തിൽ അനുനയ നീക്കങ്ങൾക്കായി എ.​​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ്…

Read More

കർണാടക മുഖ്യമന്ത്രി മാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: ഖാർഗെ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയെ മാറ്റുന്നത് പോലുള്ള കാര്യങ്ങളിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കം ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പാർട്ടിയുടെ ദീർഘകാല താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണകക്ഷിയിലെ ഒരു വിഭാഗം വാദിക്കുമ്പോഴും കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കാര്യങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച ആരംഭിച്ചു. പാർട്ടിയുടെ എല്ലാ നിയമസഭാംഗങ്ങൾ, എംപിമാർ, മന്ത്രിമാർ,…

Read More

ബെംഗളൂരുവിൽ 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമിക്കുമെന്ന് ഡി.കെ ശിവകുമാർ

ബെംഗളൂരു: 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ബംഗളൂരുവിൽ നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിവലിപ്പമുള്ള അന്താരാഷ്ട്ര സ്​പോർട്സ് കോംപ്ലെക്സിന്റെ നിർമാണമാവും സർക്കാർ നടത്തുക. 50 ഏക്കർ ഭൂമിയിലാവും പുതിയ സ്റ്റേഡിയം നിർമിക്കുക. ബെംഗളൂരു സ്ഥാപകൻ നാഥപ്രഭു കെംപഗൗഡയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന്റെ കൃത്യമായ ലൊക്കേഷൻ ഏതെന്ന് വ്യക്തമാക്കാൻ ഡി.കെ ശിവകുമാർ തയാറായില്ല. യെലഹങ്കയിൽ നിന്നും എട്ട് കിലോമീററർ അകലെ പി.ആർ.ആർ റോഡിലാവും സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക. സ്റ്റേഡിയത്തിന്റെ നിർമാണത്തിനൊപ്പം നഗരത്തിലെ വേസ്റ്റ് മാനേജ്മെന്റിന് വേണ്ടിയും പുതിയ…

Read More

ഭവന പദ്ധതി സംവരണം : ആരുടെയും അവകാശം എടുത്ത് കളയില്ല – ഡി. കെ. ശിവകുമാർ

ബെംഗളൂരു : വിവിധ ഭവന പദ്ധതികൾ ന്യൂനപക്ഷ വിഭാഗക്കാരുടെ സംവരണം 15 ശതമാനമായി ഉയർത്തുന്നത് മറ്റ് വിഭാഗക്കാരുടെ അവകാശങ്ങൾ കവർന്നുകൊണ്ടല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. മാധ്യമങ്ങളോട് സംസാരിക്കാവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വ്യാഴാച ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത സാഹചര്യത്തിൽ ബിജെപി ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിയമം വരുമ്പോൾ ഒരു വിഭാഗത്തിന്റെ സംവരണമോ, ആനുകൂല്യമോ കുറയ്ക്കില്ലെന്നും, എടുത്തു കളയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

ബെംഗളൂരു ദുരന്ത സാഹചര്യം: സിദ്ധരാമയ്യയെയും, ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ബെംഗളൂരു: കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആർസിബി കീരീട നേട്ടത്തിന് പിന്നാലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവം സർക്കാരിന് നേരേ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ രാഹുൽഗാന്ധിയെ കാണാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. അതെസമയം സിദ്ധരാമയ്യ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും. ദുരന്തത്തിന് പിന്നാലെ (സ്റ്റേഡിയം ദുരന്തം) സംഭവിക്കാൻ പാടില്ലാത്ത…

Read More

ലക്ഷ്യം ജനങ്ങളുടെ സമാധാന ജീവിതം; വെള്ളപ്പൊക്കത്തിന് കാരണമായ ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും – ഡി.കെ ശിവകുമാർ

ബംഗളുരു: വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ബംഗളുരുവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പ്രധാനമായും വെള്ളമൊഴുകുന്നതിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനാണ് നിർദേശം. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ആരുടെയും വസ്തുക്കൾ നശിപ്പിക്കാനോ നീതിരഹിതമായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളുരുവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. മഴവെള്ളം തടസമില്ലാതെ ഒഴുകുന്നതിന് സ്ഥിര സംവിധാനം വേണമെന്നും, അതുകൊണ്ടാണ് ഒഴുക്ക് തടസപ്പെടുത്തുന്ന ഇടങ്ങൾ സന്ദർശിക്കാൻ താൻ നേരിട്ട് ഇറങ്ങിയതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന…

Read More

രാമേശ്വരം സ്ഫോടനത്തിന് 2022 ൽ ഉണ്ടായ സ്ഫോടനവുമായി സാമ്യം; ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് 2022ല്‍ മംഗളൂരുവിലും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മംഗലാപുരം സംഭവവും ഇതും തമ്മില്‍ ബന്ധമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. കഫേയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്തിരിക്കുന്ന മെറ്റീരിയലും സമാനമാണ്. ടൈമറും മറ്റ് കാര്യങ്ങളും പോലുള്ള മെറ്റീരിയലുകളിലൂടെയുള്ള സാമ്യതയും മംഗളൂരു-ശിവമോഗ സ്ഫോടനങ്ങളുമായി ചേർത്തുവെയ്ക്കാവുന്നതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. സ്ഫോടനങ്ങളില്‍ സമാനതകള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ മംഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് അന്വേഷണവുമായി ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പ്രാദേശിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ…

Read More

വൈ. എസ് ഷർമിള കോൺഗ്രസിലേക്ക്

ബെംഗളൂരു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്‌. ഇതിന്റെ ഭാഗമായി ഷർമിളയുടെ വൈ എസ് ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. മെയ്‌ 29 നു ഷർമിള ബെംഗളൂരുവിൽ എത്തി ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. അവസാന ഘട്ട ചർച്ചകൾക്കായി വ്യാഴാഴ്ച ഷർമിള ഡൽഹിയിലെത്തി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

Read More
Click Here to Follow Us