ബെംഗളൂരു: ധർമസ്ഥല കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ശുചീകരണ തൊഴിലാളി പൊലീസിന് മൊഴി നല്‍കിയത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. കേസിലെ ആരോപണ വിധേയരായ വ്യക്തികളെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ…
Read MoreTag: Karnataka Government
സ്റ്റേഡിയം ദുരന്തം: ആർ.സി.ബിയേയും കോഹ്ലിയേയും കുറ്റപ്പെടുത്തി കർണാടക സർക്കാർ
എയറോസ്പേസ് പാർക്കിനുള്ള സ്ഥലമേറ്റെടുപ്പ്; പദ്ധതി ഉപേക്ഷിച്ച് കർണാടക സർക്കാർ
ബെംഗളൂരു : എയറോസ്പേസ് പാർക്ക് പദ്ധതിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നടപടി ഉപേക്ഷിച്ച് കർണാടക സർക്കാർ. മൂന്നുവർഷത്തിലേറെ നീണ്ട കർഷകസമരത്തെത്തുടർന്നാണ് തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമെന്നാണ് സൂചന. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് 1777 ഏക്കർ സ്ഥലമേറ്റെടുക്കാനുള്ള ഉത്തരവാണ് സർക്കാർ പിൻവലിക്കുക. കർഷകരുടെ താൽപ്പര്യങ്ങളെ മാനിച്ചാണ് സ്ഥലമേറ്റെടുക്കുന്ന പദ്ധതി ഉപേക്ഷിച്ചതെന്നും സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായും ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യോമയാന-പ്രതിരോധ വ്യവസായ രംഗത്ത് സംസ്ഥാന സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…
Read Moreബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഉബർ
ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. കർണാടക ഹൈകോടതി മുമ്പാകെയാണ് ഉബർ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് വി.കാമേശ്വർ റാവു, ജസ്റ്റിസ് സി.എം.ജോഷി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉബറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ രാഘവൻ കോടതിയിൽ ഹാജരായി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജികളാണ് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റോഡുകളിൽ നിന്ന് വാഹനങ്ങൾ ഒഴിവാക്കുന്നതിൽ ബൈക്ക് ടാക്സികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്…
Read Moreമുഖ്യമന്ത്രി മാറ്റം; ചർച്ചകൾ സജീവം, വിട്ട് പറയാതെ ഡി.കെ. ശിവകുമാറും, സിദ്ധരാമയ്യയും
ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവർ ഡൽഹിയിൽ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തുമെന്നാണ് സൂചന. അതെസമയം കർണാടകയിലെ വികസന പദ്ധതികൾ ലക്ഷ്യം വെച്ചുള്ള ഔദ്യോഗികപരമായ കൂടിക്കാഴ്ചയും ചർച്ചയുമാണ് ഇതെന്നാണ് ഡി.കെ ശിവകുമാറും, സിദ്ധരാമയ്യും കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. എനാൽ മുഖ്യമന്ത്രി മാറ്റം ചൂണ്ടിക്കാട്ടി കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുൾപെടെ പരസ്യ പ്രസ്‌താവന ഉയർന്ന സാഹചര്യത്തിൽ അനുനയ നീക്കങ്ങൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ്…
Read Moreകുസും-സി പദ്ധതിയിലൂടെ കർഷകർക്ക് ആശ്വാസം; 745 മെഗാവാട്ട് സൗരോർജ ഉൽപാദനം ലക്ഷ്യമിട്ട് കര്‍ണാടക സർക്കാർ
ബെംഗളുരു : പകൽസമയങ്ങളിൽ കർഷകർക്ക് വൈദ്യുതി തടസമില്ലാതെ ജോലി ചെയ്യാൻ കഴിയുകയെന്ന ലക്ഷ്യത്തോടെ കുസും -സി പദ്ധതിയിലൂടെ 745 മെഗാവാട്ട് സൗരോർജ ഉല്പാദനം ലക്ഷ്യമിടുന്നതായി കര്‍ണാടക സര്‍ക്കാര്‍. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു. വരുംമാസങ്ങളിളിലിത് 545 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി സൗരോർജ യൂനിറ്റുകള്‍ 93 സ്ഥലങ്ങളിലായി സ്ഥാപിക്കുമെന്നും ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു. പകല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാസനിലെ ഊര്‍ജ വകുപ്പിന്റെ പുരോഗതി അവലോകന…
Read Moreകർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി
ബെംഗളൂരു: കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി. പ്രതിപക്ഷ നേതാവ് ആർ.അശോകയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച് പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നുവെന്നും അധികാരം പിടിക്കാനാണ് ഡി.കെ ശിവകുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറും. കോൺഗ്രസിലെ എല്ലാ എം.എൽ.എമാർക്കും മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്നതിൽ ഹൈക്കമാൻഡ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് ഫണ്ടിന്റെ കുറവുണ്ട്. ഇതുമൂലം എം.എൽ.എമാർ നിരാശയിലാണ്. പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വാൽമികി കോർപറേഷൻ അഴിമതിയിൽ ഹൈകോടതി സി.ബി.ഐ…
Read Moreഅമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ
ബെംഗളൂരു: അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിപ്പ് നൽകിയത്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം അമിത ചാർജ് വാങ്ങുന്നത് സംബന്ധിച്ച പരാതികളിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. നിരോധനം ലംഘിച്ച് സർവീസ് നടത്തിയ ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. അമിത ചാർജ് വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെയും കർശന നടപടി തന്നെ ഉണ്ടാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഈയടുത്ത് നടന്ന ഒരു സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ…
Read Moreവരുന്നു മുട്ടൻ പണി; വ്യാജ വാർത്തകൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ, 10 ലക്ഷം പിഴ, കർണാടകയിൽ പുതിയ നിയമ നിർമ്മാണം
ബെംഗളൂരു : സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്താൽ ഏഴുവർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി കർണാടക സർക്കാറിൻ്റെ കരട് നിയമം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ പൂർണമായി നിരോധിക്കുന്നതിനുള്ള അധികാരങ്ങൾ നിർദിഷ്ട നിയമം സംസ്ഥാന സർക്കാറിന് നൽകുമെന്ന പ്രത്യേകത കൂടെയുണ്ട്. വ്യാജവാർത്തകൾ, വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പ്രസ്‌താവനകൾ തെറ്റായ രീതിയിൽ നൽകുക, വസ്തുതകൾ സന്ദർഭങ്ങൾ എന്നിവ വളച്ചൊടിക്കുക, ഓഡിയോ വിഡിറ്റോ എന്നിവ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്യുക എന്നിവ കരട് നിയമത്തിൻ്റെ പരിധിയിൽ വരുന്നു.…
Read Moreപൊതുഇടങ്ങളിൽ പുകവലിച്ചാൽ വരുന്നത് മുട്ടൻ പണി; പിഴ 200രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി കർണാടക സർക്കാർ
ബെംഗളൂരു: പൊതുസ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റും, പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി സർക്കാർ ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവയ്ക്ക് പുറമേ സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചു. കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്ന നിയമവും (2003-ലെകേന്ദ്ര നിയമം 34) പുതിയ നിയമം…
Read More