വ്യാജവാർത്ത ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു; നഗരത്തിലെ വനമേഖലയിൽ പുള്ളിപ്പുലിയെ കണ്ടതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാട്ടുപൂച്ചയുടേതാണ്. വീഡിയോ ക്ലിപ്പിന്റെ ഫ്രെയിമുകൾ വിശകലനം ചെയ്തു, ചെവിയുടെ വലുപ്പത്തിൽ നിന്ന്, മൃഗം പ്രായപൂർത്തിയായ ഒരു കാട്ടുപൂച്ചയാണെന്ന് വളരെ വ്യക്തമായി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ടെലിവിഷൻ വാർത്തയുടെ അടിസ്ഥാനത്തിൽ സർവകലാശാല ഒരു സർക്കുലർ പുറപ്പെടുവിച്ചു. ഇത് ഗ്രാമീണർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും, റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർഎഫ്ഒ) പറഞ്ഞു. ഗൊങ്കടിപുരയ്ക്കടുത്തുള്ള കന്നള്ളി സ്വദേശിനിയാണ് പുള്ളിപ്പുലിയുടെ എഡിറ്റ് ചെയ്ത വീഡിയോയുമായി ബാംഗ്ലൂർ അർബൻ ആർഎഫ്ഒയെ സമീപിച്ചത്. “വീഡിയോയിൽ ഗർജ്ജനത്തിന്റെ കൃത്രിമ ശബ്‌ദ…

Read More

സംഘർഷം സൃഷ്ടിക്കാൻ വ്യാജ വാർത്തയുമായി എത്തിയയാൾ പിടിയിൽ

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന കഥയുമായി ഒരാൾ രംഗത്തു വന്നു. ഉച്ചിലയിലെ കിഷോർ എന്ന യുവാവാണ് വില്ലൻ. ഒരു സംഘം വാളുമായി തന്നെ പിന്തുടർന്ന് മുല്ലുഗുഡ്ഡെ കെ സി നഗറിൽ വധിക്കാൻ ശ്രമിച്ചു എന്നാണ് അയാൾ പരാതിയിൽ പറഞ്ഞത്. സാധാരണ നിലയിൽ മറ്റൊരു സമുദായത്തിലെ യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രീതിയാണ്. ഇത് നാട്ടിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്യും. എന്നാൽ കിഷോറിന്റെ പരാതി അന്വേഷിക്കാൻ മംഗളൂരു സിറ്റി…

Read More

വ്യാജ ബോംബ് ഭീഷണി, പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തന്ത്രം

ബെംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി ഇ മെയില്‍ അയച്ച വിദ്യാര്‍ഥിയെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് അറസ്റ്റിൽ ആയത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്മണ്‍ നിമ്പര്‍ഗി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ നഗറിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതര്‍ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയിൽ…

Read More

മദ്രസ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം, കള്ളനെ കയ്യോടെ പൊക്കി പോലീസ്

ബെംഗളൂരു: തന്നെ ചില വ്യക്തികൾ മർദ്ദിച്ചുവെന്ന മദ്രസ വിദ്യാർത്ഥിയുടെ ആരോപണം വ്യാജമെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള 13കാരനാണ് വ്യാജ ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  മറ്റ് സമുദായത്തിൽ നിന്നുള്ള ചില ആളുകൾ തന്റെ കുർത്ത വലിച്ചു കീറിയെന്നും ഉപദ്രവിച്ചുവെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്. പരാതിക്ക് പിന്നാലെ സാമുദായിക സംഘർഷത്തിന് സാദ്ധ്യത ഉള്ളതിനാൽ പ്രദേശത്ത് പോലീസ് കർശന ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. സാമുദായിക നേതാക്കൾ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ കുട്ടിയുടെ മൊഴിയിൽ…

Read More

തമിഴ്നാട്ടിൽ നിപ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം.

ചെന്നൈ : തമിഴ്‌നാട്ടിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമാണെന്നും ഈ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ ചാനലിനോട് അത് മാറ്റാൻ ആവശ്യപ്പെട്ടതായും കോയമ്പത്തൂർ ജില്ലാ കളക്ടർ ഡോ ജി.എസ് സമീറൻ ഐ.എ.എസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിപ്പയുടെ ഒരു കേസ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത് ആശയവിനിമയത്തിൽ വന്ന പാളിച്ച ആണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു, ഒരു സ്വകാര്യ വാർത്താ ചാനൽ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും അയൽ സംസ്ഥാനത്ത് നിപ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ കളക്ടർ കേരളത്തിന്റെ അതിർത്തിയിലേക്ക്…

Read More
Click Here to Follow Us