മദ്രസ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം, കള്ളനെ കയ്യോടെ പൊക്കി പോലീസ്

ബെംഗളൂരു: തന്നെ ചില വ്യക്തികൾ മർദ്ദിച്ചുവെന്ന മദ്രസ വിദ്യാർത്ഥിയുടെ ആരോപണം വ്യാജമെന്ന് പോലീസ് കണ്ടെത്തി.

കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള 13കാരനാണ് വ്യാജ ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

മറ്റ് സമുദായത്തിൽ നിന്നുള്ള ചില ആളുകൾ തന്റെ കുർത്ത വലിച്ചു കീറിയെന്നും ഉപദ്രവിച്ചുവെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്. പരാതിക്ക് പിന്നാലെ സാമുദായിക സംഘർഷത്തിന് സാദ്ധ്യത ഉള്ളതിനാൽ പ്രദേശത്ത് പോലീസ് കർശന ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. സാമുദായിക നേതാക്കൾ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

എന്നാൽ തുടക്കത്തിൽ തന്നെ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി പോലീസിന് തോന്നിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടി പറഞ്ഞ മൊഴിയുമായി ബന്ധമുള്ള യാതൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ പറഞ്ഞത് കള്ളമായിരുന്നുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞത്. വീട്ടിലും സ്‌കൂളിലും ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയാണ് മർദ്ദന ആരോപണം ഉന്നയിച്ചതെന്ന് കുട്ടി പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഇതിന് വേണ്ടി പേന ഉപയോഗിച്ചാണ് കുട്ടി വസ്ത്രം മുഴുവൻ വലിച്ച് കീറിയതെന്ന് പോലീസ് വ്യക്തമാക്കി. സാമുദായിക നേതാക്കളേയും മാതാപിതാക്കളേയും വിവരം അറിയിക്കുകയും ചെയ്തു. ചൈൽഡ് വൈൽഫെയർ കമ്മിറ്റിക്ക് മുന്നിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
[masterslider id="10"]

Related posts