ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ കൽക്കരി ക്വാറിയിലുണ്ടായ വൻ അപകടത്തിൽ എട്ട് തൊഴിലാളികൾ മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെ ബെംഗളൂരു സൗത്ത് ജില്ലയിലെ മാദപട്‌നയ്ക്ക് സമീപമുള്ള കൽക്കരി ക്വാറിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ മേലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീഴുകയായിരുന്നു. ഏഴ് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാമത്തെ തൊഴിലാളി പിന്നീട് മരണത്തിന് കീഴടങ്ങിയതായി യശ്വന്ത്പൂർ എം.എൽ.എ എസ്.ടി. സോമശേഖർ സ്ഥിരീകരിച്ചു. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും ബിഹാർ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.

ദുരന്തത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്തുടനീളമുള്ള ക്വാറി പ്രവർത്തനങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ നടക്കുന്നത് എന്ന് സർക്കാർ അടിയന്തരമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ക്വാറി പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഉടനീളം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും, ഭാവിയിൽ ഇത്തരം ദൌർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

അപകടവിവരം അറിഞ്ഞയുടൻ തന്നെ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് സ്ഫോടനത്തെ തുടർന്നല്ല, മറിച്ച് മണ്ണൊലിപ്പ് കാരണമാണ് കൂറ്റൻ പാറ ഇടിഞ്ഞു വീണതെന്നാണ് മനസ്സിലാക്കുന്നത്. ഇതിന്റെ കൃത്യമായ കാരണം വ്യക്തമാകാൻ വിശദമായ അന്വേഷണ റിപ്പോർട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരകളുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നഷ്ടപരിഹാരം നൽകുന്നതിനേക്കാൾ ഇത്തരം അപകടങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നതിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അർഹമായ ധനസഹായം ഉറപ്പായും നൽകുമെന്നും എന്നാൽ കർണാടകയിൽ ഇനിയൊരു ജീവൻ കൂടി ഇങ്ങനെ പൊലിയരുത് എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

അതേസമയം, സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ കീഴിൽ എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെ കർശന നടപടി സ്വീകരിക്കും. നിലവിൽ ഡെപ്യൂട്ടി കമ്മീഷണർമാരും മൈനിംഗ് വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ഇത്തരം ക്വാറികൾക്ക് അനുമതി നൽകുന്നത്. ഈ അനുമതി പത്രങ്ങൾ നൽകിയതിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന അനധികൃത ക്വാറി പ്രവർത്തനങ്ങളെക്കുറിച്ച് ഉയർന്നുവരുന്ന ആശങ്കകൾ ഗൗരവത്തോടെ കാണുമെന്നും അവ പൂർണ്ണമായും തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts