ബെംഗളൂരു: ഓൺലൈനായി പണമടച്ചിട്ടും ട്രക്കിംഗ് ട്രൗസർ വിതരണം ചെയ്യാത്ത സ്പോർട്സ് ആക്സസറീസ് സ്റ്റോറായ ഡെക്കാത്ലോണിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 35,000 രൂപ പിഴ ചുമത്തി. കൂടാതെ, ഉപഭോക്താവ് ഇതിനകം അടച്ച 1,399 രൂപയ്ക്ക് 9% വാർഷിക പലിശയും സേവനത്തിലെ കുറവിന് 25,000 രൂപയും കേസിൻ്റെ നിയമപോരാട്ടത്തിൻ്റെ ഫലമായി 10,000 രൂപയും ചുമത്തുകയും ഈ തുക നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാനും നിർദ്ദേശിച്ചു. . മംഗലാപുരം സോമേശ്വര സ്വദേശി മോഹിത് നൽകിയ പരാതിയിൽ വാദം കേട്ട ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ…
Read MoreAuthor: News Team
വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ 46 നിശ്ചലദൃശ്യങ്ങൾ; ദസറ ഘോഷയാത്ര ഒരുക്കങ്ങൾ തകൃതി
ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളിലൂടെ ഇന്ത്യയുടെയും കർണാടകയുടെയും ഒട്ടേറെ നാഴികക്കല്ലുകളുടെ കഥകൾ പറയും. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ 46 നിശ്ചലദൃശ്യങ്ങൾ ഇത്തവണത്തെ ദസറ റാലിയിൽ ഉണ്ടാകും. ചാമരാജനഗർ ജില്ലയുടെ നിശ്ചലദൃശ്യത്തിൽ സൊളിഗ ഗോത്രകുടുംബങ്ങളുടെ ജീവിതരീതിയാകും ഉണ്ടാവുക. ഇന്ത്യൻ റെയിൽവേയുടെ പരിണാമം സംബന്ധിച്ച നിശ്ചലദൃശ്യത്തിൽ തടികൊണ്ടുള്ള കോച്ചുകൾ മുതൽ അത്യാധുനിക വന്ദേഭാരത് കോച്ചുകൾവരെ ഉണ്ടാകും. ഒട്ടേറെ പ്രധാന റെയിൽവേ സ്റ്റേഷനുകളുമുണ്ടാകും. ഗഗൻയാൻ, രംഗനത്തിട്ട് പക്ഷിസങ്കേതം, നന്ദി ബേട്ട, ചിത്രദുർഗയിലെ കോട്ട തുടങ്ങിയവയെല്ലാം നിശ്ചലദശ്യങ്ങളിൽ ഇടംനേടും. ചൊവ്വാഴ്ച ഗുസ്തിമത്സരങ്ങൾ അരങ്ങേറി.
Read Moreമൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി
ഡൽഹി: ഹരിയാനയ്ക്ക് ഹൃദയംഗമമായ നന്ദി, മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി. ഇത് വികസന രാഷ്ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
Read Moreഏഴുവർഷം മുൻപ് വിക്ഷേപിച്ച പി.എസ്.എൽ.വി. സി-37 റോക്കറ്റ് ഭാഗംഭൂമിയിൽ തിരിച്ചിറക്കി
ബെംഗളൂരു : ഏഴുവർഷംമുൻ് വിക്ഷേപിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ സി-37 ന്റെ (പി.എസ്.എൽ.വി. സി-37) മുകൾഭാഗം ഭൂമിയിൽ തിരിച്ചിറക്കിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. 2017 ഫെബ്രുവരി 15-നാണ് കാർട്ടോസാറ്റ്-2ഡി ഉപഗ്രഹത്തെയും മറ്റു 103 ചെറു ഉപഗ്രഹങ്ങളെയുമായി പി.എസ്.എൽ.വി. സി-37 വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥങ്ങളിൽ വിക്ഷേപിച്ചശേഷം റോക്കറ്റിന്റെ മുകൾഭാഗം ഏകദേശം 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ തുടരുകയായിരുന്നു. റോക്കറ്റിന്റെ ഭാഗം തിരിച്ചിറക്കുന്ന ഏകദേശ സമയം സെപ്റ്റംബർ ആറിന് ഐ.എസ്.ആർ.ഒ. കണക്കുകൂട്ടി. ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 12.45-ന് റോക്കറ്റിന്റെ ഭാഗം…
Read Moreവെള്ളത്തിൽ പതയും ദുർഗന്ധവും; കുടിവെള്ള ടാങ്കിൽ വിഷം കലർത്തിയെന്ന് സംശയം
ബെംഗളൂരു : രായ്ചൂരുവിലെ ഹട്ടി തവഗ ഗ്രാമത്തിൽ ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽ വിഷം കലർത്തിയതായി സംശയം. തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു. 150-ഓളം വീട്ടുകാർക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കിൽനിന്നാണ്. രാവിലെ വീടുകളിലേക്ക് വെള്ളം തുറന്നുവിട്ടയുടൻ ഒരു വീട്ടുകാർ വെള്ളം തുറന്നുവിടുന്നയാളെ വിവരമറിയിക്കുകയായിരുന്നു. വെള്ളത്തിൽ പതയും ദുർഗന്ധവുമുള്ളതായി കണ്ടെത്തി. തുടർന്ന് ഉടൻ ടാങ്കിൽനിന്ന് വെള്ളം വീടുകളിലേക്ക് തുറന്നുവിടുന്ന വാൽവ് ഓഫ് ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. ടാങ്കിലെ വെള്ളം മുഴുവൻ ഒഴിവാക്കി. ടാങ്കിൽ വിഷം കലർത്തിയതിന് പോലീസ് കേസെടുത്തു. ആരാണ്…
Read Moreഅനധികൃത കുഴൽക്കിണർ കുഴിച്ചതിന് 3 പേർക്ക് നേരെ എഫ്ഐആർ ഫയൽ ചെയ്തു
ബെംഗളൂരു: ആർആർ നഗർ സോണിലെ ഹെറോഹള്ളി വാർഡിന് കീഴിലുള്ള വീരഭദ്രേശ്വര നഗറിലെ ഓം സായ് പബ്ലിക് മെയിൻ റോഡിൽ അനധികൃതമായി കുഴൽക്കിണർ കുഴിച്ച വ്യക്തികൾക്കെതിരെ ബ്യാദരഹള്ളി പോലീസ് സ്റ്റേഷനിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരസഭാ അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് കുഴൽക്കിണർ കുഴിച്ചത്. ഒക്ടോബർ മൂന്നിനും നാലിനുമിടയിലാണ് പൗരസമിതിയുടെ അനുമതിയില്ലാതെ അനധികൃത ഡ്രില്ലിങ് നടന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ബംഗളൂരു മഹാനഗര പാലികെയിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജയരാജ്, ധനഞ്ജയ, പ്രകാശ്, തുടങ്ങിയവർക്കെതിരെയാണ് എഫ്ഐആറിൽ പേരിട്ടിരിക്കുന്നത്.
Read Moreദിവസേന കുറഞ്ഞത് ഒരു അപകടം; കർണാടക ആർ.ടി.സി. റോഡപകടങ്ങളിൽ ഒരു വർഷം ചെലവാക്കുന്നത് നൂറുകോടി
ബെംഗളരു : റോഡപകടങ്ങളിൽ കർണാടക ആർ.ടി.സി.ക്ക് ഓരോവർഷവും ചെലവഴിക്കേണ്ടിവരുന്നത് 100 കോടി രൂപ. ദിവസേന എണ്ണായിരത്തോളം ബസുകളാണ് കർണാടക ആർ.ടി.സി. സർവീസ് നടത്തുന്നത്. ദിവസേന കുറഞ്ഞത് ഒരു അപകടമെങ്കിലും സംഭവിക്കാറുണ്ട്. അപകടത്തിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം, ആശുപത്രിച്ചെലവ്, ബസുകളുടെ അറ്റകുറ്റപ്പണി എന്നീ ഇനത്തിലാണ് ഇത്രയും രൂപ ചെലവാകുന്നതെന്ന് കർണാടക ആർ.ടി.സി. എം.ഡി. അൻബുകുമാർ പറഞ്ഞു. 2022-23 വർഷം കർണാടക ആർ.ടി.സി. ബസുകളുൾപ്പെട്ട 770 അപകടങ്ങളിൽ 231 എണ്ണത്തിലും മരണം സംഭവിച്ചിരുന്നു. 2021-22 വർഷം 494 അപകടങ്ങളുണ്ടായതിൽ 153 എണ്ണത്തിലാണ് മരണം സംഭവിച്ചത്.
Read Moreവൈദ്യുതി പോകുമെന്ന് അറിയിച്ചില്ല, കെഎസ്ഇബി ഓഫിസിന് മുന്നിലെത്തി പുളിച്ചുപോയ മാവ് തലയിൽ ഒഴിച്ച് സംരംഭകൻ
കറന്റ് പോകുമെന്ന് നേരുത്തെ പറഞ്ഞില്ല. കടകളിൽ കൊടുക്കാനായി ആട്ടി വച്ച മാവു അത്രയും പുളിച്ചു പോയി കെഎസ്ഇബി കാണിച്ച തോന്നിവാസം കാരണംപുളിച്ചുപോയ ആട്ടിയ മാവ് തലയിൽ ഒഴിച്ച് സംരംഭകൻ നടത്തിയ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നു. ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മിൽ നടത്തുന്ന കുളങ്ങരക്കൽ രാജേഷ് ആണ് കുണ്ടറ കെഎസ്ഇബി ഓഫീസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്. ദോശമാവാട്ടി കവറുകളിൽ ആക്കി കടകളിൽ വിൽപന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്. ഇന്നലെ ഉച്ചയ്ക്ക് 1 മുതൽ 3 വരെയാണ് വൈദ്യുതി…
Read Moreടി പി മാധവൻ അന്തരിച്ചു
കൊല്ലം: നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ടി പി മാധവന് അന്തരിച്ചു. 88 വയസായിരുന്നു. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി…
Read Moreസാറ്റലൈറ്റ് ബസ് സ്റ്റേഷൻ്റെ ഷീറ്റുകൾ ഏതുനിമിഷവും അടർന്നു വീഴാം; ആശങ്കയിലായി യാത്രക്കാർ
ബെംഗളൂരു: നഗരത്തെ സർക്കാർ ബ്രാൻഡ് ബെംഗളൂരു (ബ്രാൻഡ് ബെംഗളൂരു) ആക്കാൻ പോകുന്നു. എന്നാൽ, ദിവസവും ആയിരക്കണക്കിന് ആളുകൾ വരുന്ന സ്റ്റേഷനിൽ സുരക്ഷയില്ലന്ന് ആക്ഷേപം. നഗരത്തിലെ സാറ്റലൈറ്റ് സ്റ്റേഷൻ്റെ (സ്റ്റാർലൈറ്റ് ബസ് സ്റ്റാൻഡ്) സീലിങ്ങിൽ ഘടിപ്പിച്ച ഷീറ്റുകൾ ഇടയ്ക്കിടെ ഊർന്നുവീഴുമെന്ന ആശങ്കയിലാണ് യാത്രക്കാർ. മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം ശോച്യാവസ്ഥയിൽ എത്തിയതോടെ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ഈ ബസ് സ്റ്റാൻഡ് കാണാൻ ഹൈടെക് ആണ്. എന്നാൽ ഇവിടെ സീലിങ്ങിൽ ഘടിപ്പിച്ച ഷീറ്റുകൾ കേടായി. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ സ്ഥലം സന്ദർശിക്കുന്നത്…
Read More