വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം: കൊലപാതകമെന്ന് തെളിഞ്ഞു

തൃശൂർ: ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ ആണ് കൊല്ലപ്പെട്ടത്.

മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് സഹോദരനും സുഹൃത്തും കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നും ചേറ്റുപുഴയിലേക്ക് ബൈക്കിൽ വരുന്നതിനിടയിൽ ആയിരുന്നു കൊലപാതകം.

ആദ്യഘട്ടത്തില്‍ അപകടം ആയിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ബൈക്കിൽ സഞ്ചരിക്കവെ ഷൈൻ പുറകിലേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴി.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഷെറിനും സുഹൃത്തിനും പരുക്ക് പറ്റാത്തതും പോലീസിന് സംശയത്തിനിടയാക്കി.

തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് തലക്ക് ഏറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായാത്. ഇതോടെ ഷെെനിന്‍റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ പ്രതികളെ വെസ്റ്റ്‌ പോലീസ് കസ്റ്റടിയിലെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

അറസ്റ്റ് രേഖപ്പെടുത്തിയ ഷെറിനെയും സുഹൃത്ത് അരുണിനെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts