നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ബെംഗളൂരു: കടുത്ത മഴക്കുറവും ഭൂഗർഭജലനിരപ്പിലെ ആശങ്കാജനകമായ ഇടിവും കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ കുടിവെള്ള സംരക്ഷണത്തിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ഉത്തരവിറക്കി. 1964-ലെ BWSSB നിയമത്തിലെ സെക്ഷൻ 33, 34 പ്രകാരം മൂന്ന് പ്രധാന നിരോധന, നിയന്ത്രണ ഉത്തരവുകളാണ് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ളത്. പുതിയ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ നഗരത്തിൽ കർശനമായി നടപ്പിലാക്കും.

പുതിയ ഉത്തരവ് പ്രകാരം നീന്തൽക്കുളങ്ങൾ നിറയ്ക്കുന്നതിന് കുടിവെള്ളം ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന-ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങൾക്ക് ഇതിൽ ഇളവുണ്ട്. ഇതിനായി ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 

വാഹനങ്ങൾ കഴുകുക, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ, ഫൗണ്ടനുകൾ പോലുള്ള അലങ്കാര ജലസംഭരണികൾ, സിനിമാ ഹാളുകളിലും മാളുകളിലും കുടിവെള്ളമല്ലാത്ത ആവശ്യങ്ങൾ, റോഡ് നിർമ്മാണം, റോഡ് വൃത്തിയാക്കൽ എന്നിവയ്ക്കും ഇനി മുതൽ കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല. കൂടാതെ, ജലചൂഷണം തടയുന്നതിനായി അപ്പാർട്ടുമെന്റുകൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ടാപ്പുകളിലും വാട്ടർ ഔട്ട്‌ലെറ്റുകളിലും ഫ്ലോ റെസ്ട്രിക്ടറുകളോ എയറേറ്ററുകളോ സ്ഥാപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളെല്ലാം ജൂലൈ 31-നകം പൂർണ്ണമായി നടപ്പിലാക്കണമെന്നാണ് ബോർഡിന്റെ നിർദ്ദേശം.

സ്ഥിരതാമസക്കാരും താൽക്കാലികമായി എത്തുന്നവരും ഉൾപ്പെടെ ഏകദേശം 1.4 കോടിയോളം ജനസംഖ്യയുള്ള ബെംഗളൂരു നഗരത്തിൽ കുടിവെള്ളം തുല്യമായും വിവേകത്തോടെയും വിതരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് BWSSB വ്യക്തമാക്കി. നഗരത്തിലെ ചില പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കുന്നത് തടയാനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നിലവിൽ ജലസംഭരണികളിൽ 23 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് BWSSB ചെയർപേഴ്‌സൺ മഞ്ജുള എൻ. അറിയിച്ചു. മൊത്തം സംഭരണശേഷിയായ 895.6 ടിഎംസിയിൽ നിലവിൽ 203 ടിഎംസി വെള്ളം മാത്രമേ ലഭ്യമായിട്ടുള്ളൂ. കാവേരി തടത്തിൽ ആകെയുള്ള 114.5 ടിഎംസി ശേഷിയിൽ 36 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോൾ സംഭരിച്ചിരിക്കുന്നതെന്നും പത്രസമ്മേളനത്തിൽ അവർ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജലം വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts