ജയ് ശ്രീറാം’ വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ഭോപ്പാല്‍: ആപ്പിള്‍ ഐഫോണുകളിലെ വോയ്സ് അസിസ്റ്റന്റ് ഫീച്ചറായ ‘സിരി’ ഹിന്ദുവിരുദ്ധത കാണിക്കുന്നുവെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സിരിയുടെ പ്രവര്‍ത്തനം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇതിന് പിന്നില്‍ ജിഹാദി മനോഭാവമാണെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഹിന്ദുത്വ സംഘടന ആപ്പിളിനെതിരെ രംഗത്തെത്തിയത്.

ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ സിരിയോട് ‘അസ്സലാമു അലൈക്കും’ എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ‘വ അലൈക്കുമുസ്സലാം’ എന്ന് കൃത്യമായി മറുപടി ലഭിക്കുന്നുണ്ട്. എന്നാല്‍, ‘ജയ് ശ്രീറാം’ അല്ലെങ്കില്‍ ഉജ്ജയിനിലെ പ്രധാന ആരാധനാമൂര്‍ത്തിയെ അനുസ്മരിച്ചുകൊണ്ട് ‘ജയ് ശ്രീ മഹാകാല്‍’ എന്ന് പറയുമ്പോള്‍ സിരി പ്രതികരിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. വാര്‍ത്താസമ്മേളനത്തിനിടെ ഐഫോണ്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇവര്‍ ഇത് ലൈവായി കാണിക്കുകയും ചെയ്തു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഉജ്ജയിനില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ കോടിക്കണക്കിന് ഹിന്ദുക്കള്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ കമ്പനി ബോധപൂര്‍വം ഹിന്ദുവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു. സാങ്കേതികവിദ്യയുടെ മറവില്‍ നടക്കുന്ന ഇത്തരം വിവേചനങ്ങള്‍ അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts