വാഷിങ്ടൺ: ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുംഉൾപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ആക്സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം നാസ വീണ്ടും മാറ്റിവച്ചു. ജൂൺ 22 ഞായറാഴ്ച നടക്കാനിരുന്ന വിക്ഷേപണം ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്, പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂൺ 22 ഞായറാഴ്ച നടക്കുന്ന വിക്ഷേപണത്തിൽ നിന്ന് പിന്മാറാൻ നാസ തീരുമാനിച്ചു, വരും ദിവസങ്ങളിൽ പുതിയ വിക്ഷേപണ തീയതി നിശ്ചയിക്കും,” ആക്സിയം സ്പേസ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇത് ആറാമത്തെ തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. മെയ് 29 ന് വിക്ഷേപിക്കാൻ ആദ്യം തീരുമാനിച്ചിരുന്ന ഇത് ആദ്യം ജൂൺ…
Read MoreCategory: TECHNOLOGY
യു.പി.ഐ ഇടപാടുകളില്‍ നിയന്ത്രണം; വിശദാംശങ്ങൾ അറിയാൻ വായിക്കാം
യു.പി.ഐ (യൂനിഫൈഡ് പെമെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് നടത്തുന്ന സാമ്പത്തികേതര ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ബാലൻസ് അന്വേഷണങ്ങള്‍, ഇടപാട് സ്റ്റാറ്റസ് പരിശോധനകള്‍, ഓട്ടോ പേ മാൻഡേറ്റുകള്‍ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാവും. പുതിയ നിർദേശം നിലവില്‍ വരുന്നതോടെ ഉപഭോക്താവിന് ഒരു ആപ് ഉപയോഗിച്ച് പ്രതിദിനം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാനാവൂ. ഒന്നിലധികം യു.പി.ഐ ആപുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍…
Read Moreമൂന്നാം ഘട്ടത്തിൽ പിഴവ്; പരാജയപ്പെട്ട് ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം
ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടെ കാര്യം ഐ.എസ്.ആർ.ഒ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദൗത്യം ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ വ്യക്തമാക്കി. ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു. എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള…
Read Moreട്രെയിൻ ടിക്കറ്റിന് ഇനി ക്യൂ നിൽക്കണ്ട; പുതിയ ആപ്പ് പുറത്തിറക്കി റെയിൽവേ
യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇന്ത്യന്‍ റെയില്‍വേ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സൂപ്പര്‍ ആപ്പ് സ്വാറെയില്‍ എന്ന ഈ ആപ്പ് ലഭ്യമായ എല്ലാ സേവനങ്ങളുടെയും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഒരു ഓള്‍-ഇന്‍-വണ്‍ ആപ്പാണിത്. ഈ ആപ്പിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും. പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, പിഎന്‍ആര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. ചുരുക്കത്തില്‍ റെയില്‍വേ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഈ ആപ്പില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഈ…
Read Moreഐ എസ് ആര്‍ ഒ തലപ്പത്ത് വീണ്ടും മലയാളി
ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞൻ വി നാരായണനെ ഐ എസ് ആർ ഒയുടെ ചെയർമാനായി നിയമിച്ചു. നിലവില്‍ എല്‍ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂനിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി നാരായണൻ. റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ല്‍…
Read Moreയുപിഐയിൽ ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ
ന്യൂഡൽഹി: യുപിഐ പേയ്മെന്‍റുകളില്‍ ഇന്നു മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ഫീച്ചർ ഫോണ്‍ വഴിയുള്ള ഇൻസ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയർത്തുന്നതാണ് ആദ്യമാറ്റം. ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍ യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയയ്ക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. നേരത്തേ ഈ പരിധി 5,000 രൂപയായിരുന്നു. എന്നാല്‍, ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാർട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം ഒരു ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍,…
Read Moreസ്പേഡെക്സ് കുതിച്ചുയർന്നു; ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക്
ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കായുള്ള സ്പേഡെക്സ് വിക്ഷേപിച്ചു. രാത്രി പത്തുമണിയോടെ പിഎസ്‌എല്‍വി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിക്കും. ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്പേഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണായകമാണ്. നിശ്ചിത ഭ്രമണപാതയില്‍ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും. പത്തു പരീക്ഷണ…
Read Moreജനുവരി മുതൽ പഴയ ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും; നിങ്ങളുടെ ഫോൺ അതിൽ ഉണ്ടോ?
പഴയ മോഡല്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 2025 ജനുവരി 1 മുതല്‍ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില് (ഒഎസ്) പ്രവര്ത്തിക്കുന്നതും പഴയ ഒഎസില് പ്രവർത്തിക്കുന്നതുമായ മോഡലുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്‌ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു. വാട്സ്‌ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളില്‍ വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്. ജനുവരി മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകള്‍ സാംസങ് ഗ്യാലക്സി എസ് 3 സാംസങ് ഗ്യാലക്സി നോട് 2 സാംസങ് ഗ്യാലക്സി…
Read Moreപോയവരെ തിരിച്ചു പിടിക്കാൻ പുതിയ പ്ലാനുമായി വിഐ
പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന ‘സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍’ അവതരിപ്പിച്ച് ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ). അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരം ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍. അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ സൗജന്യ ആഡ്-ഓണ്‍ പ്രീപെയ്‌ഡ് പ്ലാനാണ് സൂപ്പര്‍…
Read Moreസന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ല; ഇൻസ്റ്റാഗ്രാമിന് സാങ്കേതിക തകരാർ
ഇന്സ്റ്റഗ്രാമില് സാങ്കേതികപ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയക്കാന് സാധിക്കുന്നില്ലെന്നടക്കം ഉപയോക്താക്കള് പരാതി ഉന്നയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.14-ഓടെയാണ് പ്രശ്നങ്ങള് ആരംഭിച്ചതെന്ന് സർവീസ് തകരാറുകള് ട്രാക്ക് ചെയ്യുന്ന ‘ഡൗണ്ഡിറ്റക്ടർ’ വ്യക്തമാക്കുന്നു. നിരവധി പേരാണ് തങ്ങള്ക്ക് ഇന്സ്റ്റഗ്രാം ഉപയോഗിച്ചപ്പോള് തടസം നേരിട്ടതായി വ്യക്തമാക്കിയത്. മറ്റ് സമൂഹമാധ്യമങ്ങളില് അടക്കം നിരവധി പേര് ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഇൻസ്റ്റാഗ്രാമില് നിന്നോ മെറ്റയില് നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
Read More