ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നഗരത്തിൽ 1235 കോടി രൂപയുടെ 9298 കിലോ ഗ്രാം ലഹരി മരുന്നുകൾ നശിപ്പിച്ചു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗം ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ വഴിയാണ് ലഹരി മരുന്ന് ഇവിടേക്ക് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവ പൂർണമായും തുടച്ച് നീക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreTag: india
ഉത്തരേന്ത്യയിൽ വൻ ഭൂചലനം
ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreഎച്ച് 3 എൻ 2 : സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: എച്ച് 3എന്‍ 2 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ രാജ്യത്ത് 90ല്‍ അധികം എച്ച് 3എന്‍ 2 വൈറസുകളും എട്ട് എച്ച്1എന്‍1 വൈറസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകള്‍ക്കും കോവിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികള്‍ക്കും പുറമേ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മാസ്കുകള്‍ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണമെന്നും…
Read Moreഎച്ച് 3എൻ 2 ; രാജ്യത്ത് ഒരു മരണം കൂടി
ഡൽഹി: എച്ച് 3 എൻ 2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് എച്ച്3എൻ2 പനി ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു. കർണാടകയിൽ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാർച്ച് 1 പനി ബാധിച്ച് മരിച്ചത്. മരണകാരണം എച്ച്3എൻ2 വൈറസ് തന്നെയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച് 3എൻ2 ന്റെ ലക്ഷണങ്ങൾ പനി, ചുമ,…
Read Moreനാഗ്പൂര്‍ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് ആധിപത്യം
നാഗ്പൂര്‍ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് ആധിപത്യം. ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 177 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 56 റണ്‍സുമായി നായകന് രോഹിത് ശര്‍മയും അകൗണ്ട് തുറക്കാതെ രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസിലുള്ളത്. രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പതിനഞ്ചാം അര്‍ധ സെഞ്ച്വറിയാണിത്. 20 റണ്‍സ് നേടിയ കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ രോഹിത് – രാഹുല്‍ സഖ്യം 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത…
Read Moreകേന്ദ്ര ബജറ്റ്, നികുതിയിലെ മാറ്റങ്ങൾ എന്തെല്ലാം? അറിയാം..
ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന ധനകാര്യ മന്ത്രി. നികുതിയിളവ് ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയുള്ളവർക്ക് ഇത് 5 ലക്ഷം ആയിരുന്നു. ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയർത്തിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വലിയ കയ്യടിയോടെയാണ് പാർലിമെന്റിൽ സ്വീകരിച്ചത്. പഴയ സ്കീമിൽ ലൈഫ് ഇൻഷുറൻസ്, കെട്ടിടവാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്കീമിൽ കിട്ടില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.…
Read Moreഅപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…
Read Moreന്യൂസിലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും
അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. റാഞ്ചിയിലെ ആദ്യ ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
Read Moreന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും വാഷിങ്ട്ടണ്‍ സുന്ദറും അര്‍ധ സെഞ്ച്വറി നേടി. മൈക്കല്‍ ബ്രേസ്വല്, ലോക്കി ഫെര്ഗൂസന്, മിച്ചല്‍ സാറ്റ്നര്‍ എന്നിവര്‍ കിവിസിനായി 2 വിക്കറ്റുകള്‍ നേടി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഡിവോണ്‍ കോണ്‍വെയുടെയും ഡാറില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്കോര്‍…
Read Moreമൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്സിന് എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്സിന് നല്കാന് കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി…
Read More