രാജസ്ഥാനില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതായി സംശയം; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമ സേന വിമാനം തകർന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകർന്ന് വീണത്. ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തക‍ർന്നു വീണത്. രണ്ട് പേർ സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതാണ് വിമാനം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതെസമയം മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി നാഷണൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

അഹമദാബാദ് വിമാനപകടം: ജീവനുംകൊണ്ട് ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേയ്ക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

അഹമദാബാദ്: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ താഴേയ്ക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ് വിദ്യാർഥികൾ രക്ഷപ്പെടുന്നത്. നിരവധി പേരാണ് അതി സാഹസികമായി ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്. അതെസമയം അപ​ക​ടകാ​ര​ണം എന്താണെന്ന് കണ്ടെത്താൻ സഹായിക്കുന്ന നി​ർ​ണാ​യ​ക തെ​ളി​വാ​യ കോ​ക്ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ഡ​ർ ക​ണ്ടെ​ത്തി​. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ച മലയാളി – പ​ത്ത​നം​തി​ട്ട സ്വദേശി…

Read More

വിമാന ദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, ലഭിച്ചത് വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്ന്

അഹമ്മദാബാദ് : അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ലഭിച്ചത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിഭാഗമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടം നടന്ന് 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ കഴിഞ്ഞത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ സാധിച്ചത് അന്വേഷണത്തിലെ നിർണായക കണ്ടെത്തലാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതിന് പിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. എഞ്ചിൻ തകരാര്‍ അപകടത്തിലേക്ക്…

Read More

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും; എൽ.ഐ.സി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് വേഗത്തിലാക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി). മരിച്ചവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയിൽ ഇളവ് വരുത്തിയതായും പ്രക്രിയ വേഗത്തിലാക്കിയതായും എൽ.ഐ.സി അറിയിച്ചു. മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാതെ വിമാനാപകടം മൂലം മരിച്ചു എന്ന് സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും…

Read More

‘ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ല’; കിട്ടിയെന്ന വാർത്ത അടിസ്ഥാന രഹിതം : എയർ ഇന്ത്യ

ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്ന ബോയിങ് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ. കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. ദുരന്തകാരണം എന്താണെന്ന് മനസ്സിലാക്കാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തേണ്ടതുണ്ട്. രണ്ടു പ്രധാന ഘടകങ്ങൾ ഉള്ള ഒരു റെക്കോർഡിങ് സംവിധാനമാണിത്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും, വോയിസ് റെക്കോർഡറും. ഈ ഉപകരണങ്ങൾ വിമാനം തകരാറിലായാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ശക്തിയായിട്ടുള്ള ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റീൽ ആകൃതികളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടിയ താപനില, വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം തുടങ്ങിയവയെല്ലാം…

Read More

ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്യുന്നു; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്നും, പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുവാനും, നല്ല ചികിത്സ ലഭ്യമാക്കുവാനും നിർദേശം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും, സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട് . അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെസമയം…

Read More

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള മേഘാനിയിൽ എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം തകർന്ന് വീണു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം . 242 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് സംഭവം.

Read More

വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു

വ്യോമസേനയുടെ മൂന്ന് പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീണു. രണ്ടെണ്ണം മധ്യപ്രദേശിലും ഒന്ന് രാജസ്ഥാനിലുമാണ് തകര്‍ന്നത് #Rajasthan के #Bharatpur में #ARMY का विमान क्रैश pic.twitter.com/Tu8E29MUMv — Hari Krishan 🇮🇳 (@ihari_krishan) January 28, 2023 മധ്യപ്രദേശിലാണ് മൊറീനയിലാണ് രണ്ട് വിമാനങ്ങള്‍ തകര്‍ന്നത്.  സുഖോയ് 30 വിമാനവും മിറാഷ് 2000 വിമാനവും കൂട്ടിയിടിക്കുകയായിരുന്നു. #BREAKING #Bharatpur#Rajasthan A chartered aircraft crashed in Bharatpur. Police and administration have been sent to the spot. More details are awaited…

Read More

നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ച 3 പേര്‍ പത്തനംതിട്ടയില്‍ നിന്നും മടങ്ങിയവര്‍

കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് മരിച്ചത്. കഴിഞ്ഞ 45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വാദേശി മാത്യു ഫിലിപ്പിന്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരണ്‍ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.കാഠ്മണ്ഡുവില്‍…

Read More

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു;

കാഠ്മണ്ഡു : 68 യാത്രക്കാരും നാലു ജീവനക്കാരുമായി സഞ്ചരിച്ച വിമാനം നേപ്പാളിൽ അപകടത്തിൽപ്പെട്ടു. രാവിലെ 10.33ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. Plane crash in #Nepal: A Yeti Air ATR72 aircraft flying to Pokhara from #Kathmandu has crashed, Aircraft had 68 passengers. pic.twitter.com/6MLBbDUPeE — Sandeep Panwar (@tweet_sandeep) January 15, 2023 രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…

Read More
Click Here to Follow Us