വിമാന ദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, ലഭിച്ചത് വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്ന്

അഹമ്മദാബാദ് : അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.
വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ലഭിച്ചത്.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിഭാഗമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടം നടന്ന് 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ കഴിഞ്ഞത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ സാധിച്ചത് അന്വേഷണത്തിലെ നിർണായക കണ്ടെത്തലാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതിന് പിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി.

എഞ്ചിൻ തകരാര്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തല്‍. വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് ശാസ്ത്രീയ പരിശോധന നടത്തിയാലേ യഥാര്‍ഥ കാരണം വ്യക്തമാക്കുള്ളൂ. ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും, കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും ഉൾപ്പെടുന്നതാണ് ബ്ലാക്ക് ബോക്‌സ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts