‘ശക്തി’ യാത്ര ഇനി സ്മാർട്ടാകും; പുതിയ കാർഡുകൾ രണ്ട് മാസത്തിനകം

ബെംഗളൂരു : സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലക്ഷ്യം വെക്കുന്ന പദ്ധതി,
‘ശക്തി’ ഉപഭോക്താക്കൾക്കായി 2 മാസത്തിനകം സ്മാർട്ട് കാർഡ് പുറത്തിറക്കിയേക്കും.

നിലവിൽ യാത്രക്കാർ ആധാർ കാർഡ് കണ്ടക്ടറെ കാണിക്കുന്ന രീതിയാണ്. ഇതിന് പകരമായി ഇനിസ്മാർട്ട് കാർഡാണ് ഇനി മുതൽ.

കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ കാർഡ് ടാപ്പ് ചെയ്‌താൽ ടിക്കറ്റ് ലഭിക്കും. കാർഡിൽ ഉപഭോക്താവിൻ്റെ ഫോട്ടോ, വിലാസം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

ബോർഡിങ് സ്ഥലം, ഇറങ്ങേണ്ട സ്ഥലം, സഞ്ചരിച്ച ദൂരം, നിരക്ക് തുടങ്ങിയവ അറിയാൻ സാധിക്കുന്ന കംപ്യൂട്ടർ ചിപ്പും കാർഡിൽ ഉണ്ടാകും.

സ്മാർട്ട് കാർഡ് വേഗത്തിൽ പുറത്തിറക്കുന്നതിൻ്റെ ആദ്യ നടപടിക്രമങ്ങൾ പൂർത്തിയായതായും, അനുമതിക്കായി ധനകാര്യ വകുപ്പിൻ്റെ അനുമതി ലഭിച്ചാൽ മന്ത്രിസഭയുടെ അനുമതി തേടുമെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts