അഹമ്മദാബാദ് : അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ലഭിച്ചത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിഭാഗമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടം നടന്ന് 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ കഴിഞ്ഞത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്താൻ സാധിച്ചത് അന്വേഷണത്തിലെ നിർണായക കണ്ടെത്തലാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതിന് പിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. എഞ്ചിൻ തകരാര്‍ അപകടത്തിലേക്ക്…
Read MoreDay: 13 June 2025
‘ശക്തി’ യാത്ര ഇനി സ്മാർട്ടാകും; പുതിയ കാർഡുകൾ രണ്ട് മാസത്തിനകം
ബെംഗളൂരു : സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലക്ഷ്യം വെക്കുന്ന പദ്ധതി, ‘ശക്തി’ ഉപഭോക്താക്കൾക്കായി 2 മാസത്തിനകം സ്മാർട്ട് കാർഡ് പുറത്തിറക്കിയേക്കും. നിലവിൽ യാത്രക്കാർ ആധാർ കാർഡ് കണ്ടക്ടറെ കാണിക്കുന്ന രീതിയാണ്. ഇതിന് പകരമായി ഇനിസ്മാർട്ട് കാർഡാണ് ഇനി മുതൽ. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ കാർഡ് ടാപ്പ് ചെയ്‌താൽ ടിക്കറ്റ് ലഭിക്കും. കാർഡിൽ ഉപഭോക്താവിൻ്റെ ഫോട്ടോ, വിലാസം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. ബോർഡിങ് സ്ഥലം, ഇറങ്ങേണ്ട സ്ഥലം, സഞ്ചരിച്ച ദൂരം, നിരക്ക് തുടങ്ങിയവ അറിയാൻ സാധിക്കുന്ന കംപ്യൂട്ടർ ചിപ്പും കാർഡിൽ ഉണ്ടാകും. സ്മാർട്ട്…
Read Moreമൂന്ന് മണിക്കൂർ പറന്നതിന് ശേഷം എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനം തിരിച്ചെത്തി
ന്യൂഡൽഹി:ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം മൂന്ന് മണിക്കൂർ ആകാശത്ത് ചെലവഴിച്ചതിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ-ലണ്ടൻ വിമാനം രാവിലെ 5:39 ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം മൂന്ന് മണിക്കൂർ ആകാശത്ത് തുടർന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതും കാരണം തങ്ങളുടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു . എന്നാൽ മുംബൈ ലണ്ടൻ വിമാനം തിരികെ വരാനുള്ള കാരണം വ്യക്തമല്ല. വഴിതിരിച്ച് വിട്ട…
Read Moreകനത്തമഴ; ബൈക്ക് യാത്രക്കാരൻ അഴുക്കുചാലിൽ ഒഴിച്ചുപോയി
ബെംഗളൂരു : കനത്തമഴ തുടരുന്ന കർണാടകത്തിൽ ബൈക്ക് യാത്രക്കാരൻ അഴുക്കുചാലിൽ ഒഴിച്ചുപോയി. ഹുബ്ബള്ളിയിലെ നേഗർ നഗറിലാണ് റോഡിലെ വെള്ളപ്പാച്ചിലിൽപ്പെട്ട് ഹുസൈൻ (45) അഴുക്കുചാലിൽ വീണുഒഴുകിപ്പോയത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ വടക്കൻ, തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ രണ്ട് ദിവസം കനത്ത മഴയുണ്ടാകും. അഞ്ച് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ പെയ്ത മഴയെ തുടർന്ന് ധാർവാഡ്, റായച്ചൂർ, ഗദഗ്,…
Read Moreകർണാടകയിൽ കനത്ത മഴ തുടരും; 6 ജില്ലകളിൽ ഞായർ വരെ റെഡ് അലർട്ട്
ബെംഗളൂരു : ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ധാർവാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, ചിത്രദുർഗ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബെംഗളൂരുവിലും സമീപ ജില്ലകളിലും യെലോ അലേർട്ടുമാണ്. മഴയിൽ ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങി നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെന്നെഹല്ല നദി കരകവിഞ്ഞതിന് പിന്നാലെ യമനുർ താലൂക്കിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയ നിലയിലാണ് . പാലങ്ങൾ ഉൽപ്പടെ…
Read Moreബെംഗളൂരുവിന് സമീപം ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് താലൂക്കിലെ ഗോട്ടിപുര ഗേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോലാർ-ഹൊസകോട്ട് ദേശീയ പാതയിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ഹൊസകോട്ടിലെ സിലിക്കൺ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആന്ധ്ര ട്രാൻസ്പോർട്ട് ബസിലുണ്ടായിരുന്ന കേശവ് റെഡ്ഡി (44), തുളസി (21), പ്രണതി (4), ഒരു വയസ്സുള്ള കുട്ടി എന്നിവർ മരിച്ചു.…
Read Moreയാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി
യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണ കാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreവിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും; എൽ.ഐ.സി
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് വേഗത്തിലാക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി). മരിച്ചവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയിൽ ഇളവ് വരുത്തിയതായും പ്രക്രിയ വേഗത്തിലാക്കിയതായും എൽ.ഐ.സി അറിയിച്ചു. മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാതെ വിമാനാപകടം മൂലം മരിച്ചു എന്ന് സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും…
Read More‘ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ല’; കിട്ടിയെന്ന വാർത്ത അടിസ്ഥാന രഹിതം : എയർ ഇന്ത്യ
ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്ന ബോയിങ് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ. കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. ദുരന്തകാരണം എന്താണെന്ന് മനസ്സിലാക്കാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തേണ്ടതുണ്ട്. രണ്ടു പ്രധാന ഘടകങ്ങൾ ഉള്ള ഒരു റെക്കോർഡിങ് സംവിധാനമാണിത്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും, വോയിസ് റെക്കോർഡറും. ഈ ഉപകരണങ്ങൾ വിമാനം തകരാറിലായാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ശക്തിയായിട്ടുള്ള ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റീൽ ആകൃതികളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടിയ താപനില, വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം തുടങ്ങിയവയെല്ലാം…
Read More“വിമാനം ഉയർത്താനാവുന്നില്ല”; പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽ പെട്ട വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്. അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന മേയ്ഡേ കാളിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്ഡേ കാൾ. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗതാഗത നിയന്ത്രണ സവിധാനത്തിന് അയച്ച അപകടം തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്. വിമാനം ഉയര്‍ത്താനാവശ്യമായ ത്രസ്റ്റ് അഥവാ മുകളിലേക്കുള്ള തള്ളല്‍ കിട്ടുന്നില്ല. വിമാനം ഉയര്‍ത്താനാകുന്നില്ലെന്നാണ് സന്ദേശം. അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ ATC തിരിച്ച് ബന്ധപ്പെടാന്‍ നടത്തിയ…
Read More