ബെംഗളൂരുവിന് സമീപം ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് താലൂക്കിലെ ഗോട്ടിപുര ഗേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു.

കോലാർ-ഹൊസകോട്ട് ദേശീയ പാതയിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) ബസും ലോറിയും കൂട്ടിയിടിച്ചു.

അപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ഹൊസകോട്ടിലെ സിലിക്കൺ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ആന്ധ്ര ട്രാൻസ്പോർട്ട് ബസിലുണ്ടായിരുന്ന കേശവ് റെഡ്ഡി (44), തുളസി (21), പ്രണതി (4), ഒരു വയസ്സുള്ള കുട്ടി എന്നിവർ മരിച്ചു.

തിരുപ്പതിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്ര ട്രാൻസ്പോർട്ട് ബസ് ആണ് അപകടത്തിൽപെട്ടത് .

ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിൽ പോയ ഒരു ലോറിയിൽ ഇടിക്കുകയായിരുന്നു .

കൂട്ടിയിടിയുടെ തീവ്രതയിൽ ബസ് തകർന്നു. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ഹോസ്കോട്ടെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts