വിജയിയുടെ അവസാന ചിത്രം ‘ജന നായകൻ’ തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ബെംഗളൂരു: തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജന നായകൻ’ റിലീസ് ചെയ്തതോടെ ബെംഗളൂരുവിൽ ആവേശക്കടലിരമ്പി. വ്യാഴാഴ്ച ശ്രീരാംപുരത്തെ അരുണ തീയേറ്ററിൽ നടന്ന ആദ്യപ്രദർശനം കാണാൻ രണ്ടായിരത്തിലധികം ആരാധകരാണ് ഒഴുകിയെത്തിയത്. ചെണ്ടമേളങ്ങളും പൂത്തിരികളും പടക്കങ്ങളുമായി തീയേറ്റർ പരിസരം പൂർണ്ണമായും ഒരു ഉത്സവപ്പറമ്പായി മാറി.

തീയേറ്ററുകളെ ഇളക്കിമറിച്ച് ആരാധകർ; പുലർച്ചെ മുതൽ ആഘോഷം

രാഷ്ട്രീയ ആക്ഷൻ ത്രില്ലറായ ‘ജന നായകൻ’ തിയേറ്ററുകളിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ തീയേറ്ററുകൾക്ക് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൂറ്റൻ കട്ടൗട്ടുകളിൽ വൻ മാലകൾ അണിയിച്ചാണ് ആരാധകർ തങ്ങളുടെ പ്രിയതാരത്തെ വരവേറ്റത്. നഗരത്തിലെ പ്രധാന ഫാൻസ്‌ ക്ലബ്ബായ ‘ബാംഗ്ലൂർ തമിഴ് பசംഗ’യുടെ നേതൃത്വത്തിൽ വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ചിത്രത്തിന്റെ പേരെഴുതിയ കൂറ്റൻ കേക്ക് മുറിച്ചും തീയേറ്ററിന് പുറത്ത് 20,000 തോടുകളുള്ള വലിയ പടക്കശ്രേണി പൊട്ടിച്ചുമാണ് ആരാധകർ റിലീസ് ആഘോഷമാക്കിയത്. സ്ക്രീനിൽ വിജയിയുടെ ടൈറ്റിൽ കാർഡ് തെളിഞ്ഞപ്പോൾ വലിയ പേപ്പർ ബ്ലാസ്റ്ററുകൾ ഉപയോഗിച്ച് തീയേറ്ററിനുള്ളിൽ ആവേശം ഇരട്ടിയാക്കി. ചടങ്ങിൽ പങ്കെടുത്തവർക്കായി ബിരിയാണിയും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

ഹൗസ്ഫുൾ പ്രദർശനങ്ങൾ; ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു

ഫാൻസ്‌ ക്ലബ്ബുകൾക്കായി മാറ്റിവെച്ച രണ്ട് പ്രത്യേക ഷോകൾക്കായി മാത്രം പുലർച്ചെ മുതൽ രണ്ടായിരത്തിലധികം ആളുകൾ തടിച്ചുകൂടിയെന്ന് ബാംഗ്ലൂർ തമിഴ് പസംഗ പ്രതിനിധി നവീൻ പറഞ്ഞു. അരുണ തീയേറ്ററിലെ അഞ്ച് ഷോകളും പൂർണ്ണമായും ഹൗസ്ഫുളാണെന്നും ചരിത്രപരമായ പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

ശ്രീരാംപുരത്തിന് പുറമെ ഹോംഗസന്ദ്രയിലെ വൃന്ദ തീയേറ്റർ ഉൾപ്പെടെ ബെംഗളൂരുവിലെ പ്രധാന സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലെക്‌സുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ തുറന്ന് മിനിറ്റുകൾക്കകം തന്നെ ആദ്യ വാരന്ത്യത്തിലെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നു. വിജയിയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകത ഉള്ളതിനാൽ തന്നെ വരുന്ന ദിവസങ്ങളിലും വലിയ ജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts