ഭീകരാക്രമണ ഭീഷണി;കെംപെഗൗഡ വിമാനത്താവളത്തിൽ അതീവ ജാഗ്രത

ബെംഗളൂരു: രണ്ടു ഭീകരർ എത്തുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്നു ബെംഗളൂരു വിമാനത്താവളത്തിൽ അതീവ ജാഗ്രത. ബെംഗളൂരു സിറ്റി പൊലീസിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സജ്ജീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നു രണ്ടു ഭീകരർ ബെംഗളൂരു വഴി രാജ്യത്തേക്കു കടക്കുമെന്നറിയിച്ചു കോഴിക്കോട് വിമാനത്താവളം ഡയറക്ടർക്ക് അജ്ഞാത കത്തു ലഭിക്കുകയായിരുന്നു.

ഇക്കാര്യം ബെംഗളൂരു വിമാനത്താവള അധികൃതരെയും സുരക്ഷാ ഏജൻസികളെയും അറിയിച്ചതിനെ തുടർന്നാണു നടപടി. ഇതൊരു വ്യാജ ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അതല്ലെങ്കിൽ ഇങ്ങനെയൊരു മുന്നറിയിപ്പിനെ തുടർന്നുള്ള പ്രതിരോധ നടപടികൾ നിരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാമെന്നും ബെംഗളൂരു പൊലീസ് വിശദീകരിച്ചു.

കൊണ്ടോട്ടി തപാൽ ഓഫിസിലെ സീൽ പതിച്ച കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും രഹസ്യാന്വേഷണ വിഭാഗം ഊർജിതമാക്കി. കഴിഞ്ഞ ദിവസം വൈകിട്ടാണു കോഴിക്കോട് എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണയുടെ പേരിൽ ഇംഗ്ലിഷിലുള്ള കത്തു ലഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്എഫ്, സിഐഎസ്എഫ് ആസ്ഥാനം, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ ഡൽഹി, ചെന്നൈ കേന്ദ്രങ്ങൾ, ഇന്റലിജൻസ് ഏജൻസി, ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട മറ്റു സുരക്ഷാ ഏജൻസികൾ തുടങ്ങിയവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us