അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് 3 ദിവസം; ഒടുവിൽ മകളും മരിച്ചു 

ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരുടുന്ന മകള്‍ മരിച്ചു.

ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്.

ഇവരുടെ വീട്ടില്‍ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്.

അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

ജയന്തി ഷെട്ടി പ്രമേഹ ബാധിതയായിരുന്നു.

പ്രമേഹം ബാധിച്ച മകള്‍ പ്രഗതി ഷെട്ടിയുടെ ഒരു കാല്‍ മാസങ്ങള്‍ക്കു മുമ്പ് മുറിച്ച്‌ മാറ്റിയിരുന്നു.

കുറച്ച്‌ വർഷങ്ങളായി മാനസികവെല്ലുവിളി മറികടക്കാനായി പ്രഗതി ചികിത്സയിലുമായിരുന്നു.

ശരിയായ പരിചരണം കിട്ടാതെ പ്രഗതിയുടെ മാനസികനില ഗുരുതരമാകുകയായിരുന്നു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരുവരുടെയും മരണകാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?
[masterslider id="10"]

Related posts