യുവതിയെ മടിയിൽ ഇരുത്തി യുവാവിന്റെ ബൈക്ക് യാത്ര; ഇരുവരെയും കണ്ടെത്തി പോലീസ് 

ബെംഗളൂരു: നഗരത്തിലെ ഫ്‌ളൈ ഓവറിലൂടെ യുവതിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും കയ്യോടെ പിടികൂടി പോലീസ്.

ഇരുവരുടേയും യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇരുവരെയും അന്വേഷിച്ച്‌ കണ്ടെത്തിയത്.

വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലാണ് സംഭവം.

യുവതി യുവാവിന്റെ മടിയിലിരുന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു.

  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ

യുവതി ബൈക്ക് യാത്രികൻ്റെ മടിയില്‍ ഇരിക്കുന്നതും കഴുത്തില്‍ കൈകള്‍ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബംഗളൂരു ട്രാഫിക് പോലീസ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച്‌ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

ബൈക്കിലെ യാത്രക്കാരെ ഞങ്ങള്‍ കണ്ടെത്തി.

നേരത്തെ ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണെന്ന് നോർത്ത് ബെംഗളൂരു ട്രാഫിക് ഡിസിപി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
[masterslider id="10"]

Related posts

Click Here to Follow Us