നടൻ ധനുഷും മൃണാള്‍ താക്കൂറും വിവാഹിതരാകുന്നു?

നടൻ ധനുഷും ബോളിവുഡ് താരം മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകള്‍ നടക്കുന്നത്.

ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുന്നു എന്നാണ് അഭ്യൂഹം. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്‌ഗണും മൃണാളും പ്രധാന വേഷങ്ങളിലെത്തിയ സണ്‍ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്‌ത് നില്‍ക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു.

ഇതോടെയാണ് അഭ്യൂഹം തുടങ്ങിയത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. എന്നാല്‍, അജയ് ദേവ്‌ഗണ്‍ ആണ് ധനുഷിനെ ക്ഷണിച്ചതെന്നാണ് മൃണാള്‍ ഇതിനോട് പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
[masterslider id="10"]

Related posts