ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെയും ആരാധകരെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തി നടി തൃഷ കൃഷ്ണൻ നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിന്റെ വസതി സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് താരം ചെന്നൈയിലെ വിജയിന്റെ വീട്ടിലെത്തിയത്. വസതിക്ക് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകർക്ക് നേരെ പുഞ്ചിരിച്ചുകൊണ്ടാണ് താരം അകത്തേക്ക് പോയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നിർണ്ണായക ദിനത്തിൽ തന്നെ തൃഷ വിജയിയെ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം വിജയിന്റെ പാർട്ടിയായ ടി.വി.കെ തമിഴ്നാട്ടിൽ വലിയ…
Read MoreCategory: CHENNAI LOCAL
കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
ചെന്നൈ : കനത്ത ചൂടിനെത്തുടർന്ന് അണികൾ കുഴഞ്ഞുവീണതോടെ തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. തിരുപ്പൂർ ജില്ലയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയാണ് പോലീസ് നിർദേശത്തെത്തുടർന്ന് ഒഴിവാക്കിയത്. ചൂടും തിരക്കും താങ്ങാനാവാതെ 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായ പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തിടെ കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽ 41 പേർ മരിച്ച സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തിയാണ് പോലീസ് ഇടപെടൽ നടത്തിയത്. തിരുപ്പൂരിൽ വിജയ് എത്തുമെന്നറിഞ്ഞ് രാവിലെ പത്ത് മണി മുതൽ തന്നെ…
Read Moreശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ചോദ്യം ചെയ്യലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിലെ സ്വാഭാവിക നടപടികളുടെ ഭാഗമായിട്ടാണ് വീട്ടിലെത്തി മൊഴിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ എല്ലാ വർഷവും ദർശനത്തിനെത്തുന്നുണ്ട്. അവിടെ വച്ചുള്ള പരിചയമാണ് പോറ്റിയുമായി ഉള്ളതെന്ന് ജയറാം മൊഴി നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റി വഴിയാണ് ഗോവർധനനെ പരിചയപ്പെട്ടത്. ശബരിമല ശ്രീകോവിലിലേക്കു പുതുതായി…
Read Moreനടൻ ധനുഷും മൃണാള്‍ താക്കൂറും വിവാഹിതരാകുന്നു?
നടൻ ധനുഷും ബോളിവുഡ് താരം മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകള്‍ നടക്കുന്നത്. ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുന്നു എന്നാണ് അഭ്യൂഹം. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്‌ഗണും മൃണാളും പ്രധാന വേഷങ്ങളിലെത്തിയ സണ്‍ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം…
Read Moreസുഹൃത്തായ യുവതിയുടെ പ്രസവദിവസം കാണാൻ വന്ന ഗുണ്ടയെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂർ മഹാത്മാ ഗാന്ധി നഗർ സ്വദേശി ആദി കൊലപാതക കേസിൽ പ്രതിയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 21 കാരിയായ സുചിത്രയെ കാണാനെത്തിയ ആദി പ്രസവ വാർഡിനു സമീപം കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.…
Read Moreജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതി; രക്ഷകനായി ഡെലിവറി ബോയ്
ചെന്നൈ: ജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതിയെ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രക്ഷിച്ചു. മൂന്ന് പാക്കറ്റ് എലിവിഷത്തിനാണ് യുവതി ഓർഡർ ചെയ്തത്. വൈകാതെ സാധനവുമായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ് യുവതിയുടെ പരിതാപകരമായ അവസ്ഥയിൽ ഇടപെടുകയും അവരോട് സംസാരിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു. ഡെലിവറിക്കായി വാതിൽ തുറന്ന സ്ത്രീ വിഷമത്തിലായിരുന്നു. കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഡെലിവറി ഏജന്റ് അവരോടു സൗമ്യമായി സംസാരിക്കുകയും മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഹാനികരമായ ഉദ്ദേശ്യങ്ങളില്ലെന്ന് നിഷേധിച്ചെങ്കിലും ഡെലിവറി ഏജന്റ് തന്റെ ആശങ്കകൾ പങ്കുവെച്ചു. കുറേ നേരം അവിടെനിന്ന അയാൾ അനുകമ്പയോടെ സംസാരിച്ചു. ജീവിതം വിലപ്പെട്ടതാണെന്നും…
Read Moreജനനായകൻ’ : അനുകൂലമായ വിധിയുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: നടന്‍ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ സെന്‍സര്‍ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താരത്തിന് അനുകൂലമായി വിധി. ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. ചിത്രത്തിന്‍റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രം പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച സിബിഎഫ്സി ചെയര്‍പേഴ്സണിന്റെ കത്ത് കോടതി റദ്ദാക്കി. വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ…
Read Moreഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: 13 പേര്‍ അറസ്റ്റില്‍
തിരുപ്പൂര്‍ : ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത് ത്തിക തട്ടിപ്പു നടത്തിയ കേസില്‍ 13 പേര്‍ അറസ്റ്റില്‍. തിരുപ്പൂര്‍ മുത്തണ്ണംപാളയം ആഷര്‍ നഗര്‍ സ്വദേശി ചന്ദനകറുപ്പന്റെ പരാതിയില്‍ സിറ്റി പൊലീസ് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്നാണു പ്രദീപ്, കൃഷ്ണന്‍, ശക്തിവേല്‍, സന്തോഷ്, പ്രഭാകരന്‍, മണിക ണ്ഠന്‍, വിഷ്ണുഭാരത്, ശങ്കര്‍, വിഘ്‌നഷ്, ഗോകുല്‍ കണ്ണന്‍, വിഘ്‌നേഷ്, അരുണ്‍കുമാര്‍, മുരുകേശന്‍ എന്നിവർ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 35 മൊബൈല്‍ ഫോണ്‍, 80 സിംകാര്‍ഡ്, 20 എടി എം കാര്‍ഡ്, 3…
Read Moreപലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്നു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
ഹോസ്റ്റൽ ചുമരിൽ ‘ഫ്രീ പലസ്തീൻ’, ‘ജയ് ഭീം’ മുദ്രാവാക്യങ്ങൾ എഴുതിയെന്നാരോപിച്ച് ശ്രീപെരുംപുതൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്‌മെന്റിലെ (ആർജിഎൻഐവൈഡി) മൂന്നു വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ സസ്പെൻഡ് ചെയ്തു. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള വിദ്യാർഥികൾക്കെതിരേയാണ് നടപടിയെടുത്തത്. കേന്ദ്ര യുവജനക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ആർജിഎൻഐവൈഡിയിൽ അവസാന വർഷ എംഎസ്ഡബ്ല്യു വിദ്യാർഥികളായ എസ്. അസ്‌ലം, എം.എ. സയീദ്, നഹാൽ ഇബ്‌നു അബുലൈസ് എന്നിവരെയാണ് രാജ്യദ്രോഹപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. ഇവരുടെ അവസാനവർഷ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഞായറാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകിയത്. ഇതുകാരണം മൂവർക്കും…
Read Moreലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല: മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാർക്ക് മർദനം
ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ മലയാളികളായ റെസ്റ്ററൻറ് ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പു പൈപ്പും, ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂർ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. ലഡുവിനൊപ്പം സോസ് ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ യുവാക്കളെ ആക്രമിക്കുകയായിരുന്നു.
Read More