ചെന്നൈ പ്രളയത്തിൽ കുതിർന്നു ജീവിതങ്ങൾ; മൈചോങ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 24 ആയി

ചെന്നൈ : മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നു നഗരത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ കെടുതികൾ ഒരു കോടിയിലേറെയാളുകളെ ബാധിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അതേസമയം മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി പോലീസ് അറിയിച്ചു. രണ്ടുമൃതദേഹങ്ങൾകൂടി വെള്ളിയാഴ്ച വീണ്ടെടുത്തതോടെ പ്രളയവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 24 ആയത്. തിങ്കളാഴ്ച രാത്രി നഗരത്തിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴ ശമിച്ചെങ്കിലും തെരുവുകൾ വെള്ളക്കെട്ടായി തുടർന്നു. 47 വർഷത്തിനിടയിലെ ഏറ്റവുംവലിയ മഴ പെയ്തിട്ടും ആളപായം കുറഞ്ഞത് സംസ്ഥാനസർക്കാർ നടപ്പാക്കിയ പ്രളയനിവാരണ പദ്ധതി കാരണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വേളാച്ചേരിയിൽ…

Read More

ചെന്നൈ പ്രളയം; സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിലായിലായി; വൈറലായി വീഡ‍ിയോ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ഈ ആഴ്‌ച ആദ്യം ചെന്നൈയിൽ കനത്ത മഴ പെയ്തത് നഗരത്തെ വെള്ളത്തിലാക്കിയിരുന്നു. അതേസമയം ചെന്നൈയിലെ ഉണ്ടായ പ്രളയം സാധാരണക്കാരെ മാത്രമല്ല, സൂപ്പർ താരം രജനികാന്തിനെയും ദുരിതത്തിലാക്കി. ചെന്നൈയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വസതി പോലും വിനാശകരമായ മൈചോങ് ചുഴലിക്കാറ്റും തുടർന്നുള്ള വെള്ളപ്പൊക്കവും ഒഴിവാക്കിയില്ല നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.…

Read More

സർക്കാരിനെ പിന്നീട് വിമർശിക്കാം; ഇനി ഇറങ്ങി പ്രവർത്തിക്കാം: കമൽഹാസൻ

ചെന്നൈ: സർക്കാരിനെ പിന്നീട് വിമർശിക്കാം, പരാതി പറയുന്നതിന് പകരം ഇറങ്ങി പ്രവർത്തിക്കുക എന്നതാണ് നമ്മളുടെ കടമ, മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ പറഞ്ഞു. മൈചോങ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ജനകീയ നീതി സെന്റർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. നടനും പാർട്ടി നേതാവുമായ കമൽഹാസന്റെ ചെന്നൈ അൽവാർപേട്ടിലുള്ള വസതിയിൽ നിന്നാണ് ദുരിതാശ്വാസ സാമഗ്രികൾ വാഹനങ്ങളിലക്കി കയറ്റിഅയച്ചത് . പരാതി പറയുന്നതിനു പകരം ഇറങ്ങി ജോലി ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കൊവിഡ് കാലത്ത് പോലും കൊറോണ രോഗികളുടെ ചികിത്സയ്ക്കായി…

Read More

ചെന്നൈയിലെ മഴക്കെടുത്തിടൽ വെള്ളവും വൈദ്യുതിയുമില്ലാതെ 24 മണിക്കൂറോളം കുടുങ്ങിയ ആമിർ ഖാനെ രക്ഷപ്പെടുത്തി

ചെന്നൈ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തമിഴ്‌നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. നഗരത്തിന്റെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത, താഴ്ന്ന ഭൂപ്രകൃതി, അപര്യാപ്തമായ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ്. ഡിസംബർ 4 ന് ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മൈചോങ് മൂലം ഉണ്ടായ പേമാരി, ചില പ്രദേശങ്ങളിൽ നഗരത്തിലെ ഡ്രെയിനേജ് ഇൻഫ്രാസ്ട്രക്ചറിന്റെ പോരായ്മകൾ മൂലം, വെള്ളപ്പൊക്കത്തിനു ഇടയാക്കി. കനത്ത മഴയെ തുടർന്ന് നഗരത്തിൽ ഒറ്റപ്പെട്ടുപോയ സെലിബ്രിറ്റികളിൽ ഒരാളാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. വെള്ളക്കെട്ട്…

Read More

മൈചോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത് 31 വിമാനങ്ങൾ

ബെംഗളൂരു: ചെന്നൈയി മൈച്ചാങ്’ ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടാകുന്ന കനത്ത മഴയെത്തുടർന്ന്, ഇന്നലെ 31 ഓളം വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) വഴിതിരിച്ചുവിട്ടു. ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 14 ആഭ്യന്തര വിമാനങ്ങളും 17 അന്താരാഷ്ട്ര വിമാനങ്ങളും കെഐഎയിലേക്ക് തിരിച്ചുവിട്ടതായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (ബിഐഎഎൽ) അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ കെ‌ഐ‌എയിൽ നിന്ന് പറന്നുയർന്ന രണ്ട് വിമാനങ്ങളും ഉൾപ്പെടുന്നുവെന്നും എന്നാൽ ചെന്നൈയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങേണ്ടി വന്നതായും ബിഐഎഎൽ പറഞ്ഞു. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ഇത്തിഹാദ്, ഗൾഫ് എയർ, ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ, ലുഫ്താൻസ, ബ്രിട്ടീഷ്…

Read More

മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചുകൊന്നു; മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; സുഹൃത്ത് അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ്അപ്പ് സ്റ്റാറ്റസായി പങ്കുവയ്‌ക്കുകയായിരുന്നു. പോക്‌സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പകമൂലമാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആഷിഖ് ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ചെന്നൈയിൽ കനത്ത മഴ: കോർപ്പറേഷന്റെ നിയന്ത്രണ കേന്ദ്രത്തിൽ നിന്നും പരാതികൾ സ്വീകരിച്ച് ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ’

ചെന്നൈ: ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ മന്ത്രിമാർക്കും എംഎൽഎമാർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർദേശം നൽകി. ബുധനാഴ്ച തലസ്ഥാന നഗരിയിലുടനീളം കനത്ത മഴ പെയ്യുന്നതിനാൽ സുരക്ഷിതമായി വീടുകളിലേക്ക് പോകാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ആളുകളോട് നിർദ്ദേശിച്ചു . നഗരപ്രാന്തങ്ങളിൽ കനത്ത മഴയെ തുടർന്ന് താംബരം, ക്രോംപേട്ട്, പല്ലാവരം, പമ്മൽ, പീർക്കൻകരനൈ, സെമ്പാക്കം എന്നിവിടങ്ങളിൽ ബുധനാഴ്ച തെരുവുകളിൽ വെള്ളം കയറി . ഇന്ന് രാത്രി…

Read More

ലൈംഗികമായി വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ : വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. സ്പർശനത്തിലെ വ്യത്യാസത്തെക്കുറിച്ച് ക്ലാസെടുത്തപ്പോഴാണ് അധ്യാപകൻ തങ്ങളെമോശമായി സ്പർശിച്ചകാര്യം കുട്ടികൾ വ്യക്തമാക്കിയത്. വിഴുപുരം ജില്ലയിലെ വിക്രവണ്ടി വാക്കൂർ ഗ്രാമത്തിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകൻ കരുണാകരന് (32) എതിരെയാണ് നടപടി. ജില്ലാ ശിശുസംരക്ഷണവകുപ്പിലെ ജീവനക്കാർ സ്കൂളിലെത്തി അധ്യാപനെ ചോദ്യംചെയ്തു. തുടർന്ന് ശിശുസംരക്ഷണ വകുപ്പ് വിഴുപുരം വനിതാപോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കരുണാകരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തു.

Read More

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. അൻവിത (24) ചെന്നൈയിലെ കിൽപാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്രശസ്ത ഒഫ്താൽമോളജിസ്റ്റിന്റെ മകൾ അൻവിത ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരുന്നു. കിൽപ്പാക്കം ന്യൂ ആവടി റോഡിലെ സ്വകാര്യ ഫിറ്റ്‌നസ് സെന്ററിൽ അൻവിത പതിവുപോലെ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിനിടെ വ്യായാമം ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ജിം ജീവനക്കാർ…

Read More

തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലിഖാൻ

ചെന്നൈ: സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. പൊലീസി​ന്റെ മുന്നിലാണ് നട​ന്റെ ഖേദപ്രകടനം. നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നാണ് നടൻ പൊലീസിന് നൽകിയ മോഴി. ഇന്നാലെയാണ് തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ മൻസൂർ അലിഖാൻ ചോദ്യം ചെയ്യലിന് ഹാജരായത്. ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഖേദപ്രകടനത്തിന്…

Read More
Click Here to Follow Us