സമയപരിധിയിൽ കൂടുതൽ സമയം മെട്രോ സ്റ്റേഷനുകളിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ ബിഎംആർസി നടപടി കർശനമാക്കി

ബെംഗളൂരു: നമ്മ മെട്രോയിലെ തിരക്കൊഴിവാക്കാൻ, അനുവദനീയമായ സമയപരിധിയിൽ കൂടുതൽ സമയം സ്റ്റേഷനുകളിൽ ചെലവഴിക്കുന്നവർക്കെതിരെ ബിഎംആർസി നടപടി കർശനമാക്കി.

യാത്ര അവസാനിച്ചിട്ടും 20 മിനിറ്റിൽ കൂടുതൽ സ്റ്റേഷനിൽ ചെലവഴിക്കുന്നവരിൽ നിന്ന് 50 രൂപയാണ് പിഴയായി ഈടാക്കുന്നത്.

ഇത്തരത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ 10.75 ലക്ഷം യാത്രക്കാരിൽ നിന്നു 5.38 കോടി രൂപ ബിഎംആർസിക്ക് പിഴയിനത്തിൽ ലഭിച്ചു.

പ്രതിദിന യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് ബിഎംആർസി നടപടി കർശനമാക്കിയത്.

തിരക്കേറിയതോടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും വർധിച്ചിരുന്നു. മെട്രോ സുരക്ഷാ ജീവനക്കാരിയെ യാത്രക്കാരൻ ലൈംഗികമായി അതിക്രമിച്ച സംഭവവുമുണ്ടായി.

കഴിഞ്ഞ ദിവസം മഴയായതിനാൽ 25 മിനിറ്റോളം വിജയപുര സ്റ്റേഷനിൽ ചെലവഴിച്ച യാത്രക്കാരനു പിഴ ചുമത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ, യാത്രക്കാരുടെ സുരക്ഷ ഉൾപ്പെടെ കണക്കിലെടുത്താണ് നിയമമെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും ബിഎംആർസി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us