കർണാടക അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി; 99.32 ലക്ഷം പേരുകൾ പുറത്ത്, ആകെ വോട്ടർമാർ 4.55 കോടി

ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വ്യാജ വോട്ടുകളും തടയുന്നതിനായി നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്.ഐ.ആർ) ഒടുവിൽ കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, വ്യാജ വോട്ടർമാർ, മരിച്ചവരുടെ പേരുകൾ, സ്ഥലം മാറിയവർ എന്നിവർ ഉൾപ്പെടെ 99.32 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. നടപടികൾ പൂർത്തിയായതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 4.55 കോടിയായി കുറഞ്ഞു. പുതിയ പട്ടിക പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കർണാടകയിലുള്ളത്; 2.29 കോടി സ്ത്രീ വോട്ടർമാരും 2.25 കോടി പുരുഷ വോട്ടർമാരുമാണ് അന്തിമ പട്ടികയിലുള്ളത്.

വിപുലമായ പരിശോധനയും ആക്ഷേപങ്ങളും

ജൂൺ 30-ന് ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) നടത്തിയ വീടുതോറുമുള്ള പരിശോധനയോടെയാണ് എസ്.ഐ.ആർ പ്രക്രിയ ആരംഭിച്ചത്. പരിശോധനയിൽ വിവരങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 43.82 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നുവെന്ന ആരോപണവുമായി ഭരണപക്ഷവും രംഗത്തെത്തിയിരുന്നു. വോട്ടർമാരെ നീക്കം ചെയ്യാനായി പ്രതിപക്ഷം 50 ലക്ഷത്തോളം ‘ഫോം-7’ അപേക്ഷകൾ അച്ചടിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചിരുന്നു. എന്നാൽ, ആകെ 2.28 ലക്ഷം ഫോം-7 അപേക്ഷകൾ മാത്രമാണ് ലഭിച്ചതെന്നും അത്തരം അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഒരു പേര് പോലും ഇല്ലാതാക്കിയിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻബുക്കുമാർ വ്യക്തമാക്കി.

പുതിയ അപേക്ഷകളും വോട്ടർ പട്ടിക പരിശോധനയും

പുതായി പേര് ചേർക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് 10.42 ലക്ഷം ഫോം-6 അപേക്ഷകളാണ് ലഭിച്ചത്. അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് https://ceo.karnataka.gov.in അല്ലെങ്കിൽ https://voters.eci.gov.in എന്നീ വെബ്‌സൈറ്റുകൾ മുഖേനയോ ‘ECINET’ മൊബൈൽ ആപ്പ് വഴിയോ അന്തിമ പട്ടികയിൽ തങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts