ബെംഗളൂരു: ഹൃദയമിടിപ്പിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെയും നേരിയ ശ്വാസതടസ്സത്തെയും തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോ. വി.കെ. ശ്രീനിവാസ് അറിയിച്ചു. പതിവുപോലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിക്ക് പെട്ടെന്ന് വേഗത്തിലുള്ള ഹൃദയമിടിപ്പും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഇ.സി.ജി പരിശോധനകൾ നടത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തതോടെ മിനിറ്റുകൾക്കുള്ളിൽ ഹൃദയമിടിപ്പ് സാധാരണ നിലയിലായി. ഹൃദയത്തിലെ…
Read MoreDay: 27 October 2026
കർണാടക അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി; 99.32 ലക്ഷം പേരുകൾ പുറത്ത്, ആകെ വോട്ടർമാർ 4.55 കോടി
ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വ്യാജ വോട്ടുകളും തടയുന്നതിനായി നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്.ഐ.ആർ) ഒടുവിൽ കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, വ്യാജ വോട്ടർമാർ, മരിച്ചവരുടെ പേരുകൾ, സ്ഥലം മാറിയവർ എന്നിവർ ഉൾപ്പെടെ 99.32 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. നടപടികൾ പൂർത്തിയായതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 4.55 കോടിയായി കുറഞ്ഞു. പുതിയ പട്ടിക പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കർണാടകയിലുള്ളത്; 2.29 കോടി സ്ത്രീ വോട്ടർമാരും 2.25 കോടി പുരുഷ വോട്ടർമാരുമാണ് അന്തിമ പട്ടികയിലുള്ളത്.…
Read Moreടോളിൽ കുടുങ്ങാടതെ കുതിച്ചുപായാം; ബെംഗളൂരുവിൽ 1320 കോടിയുടെ 6 മേൽപ്പാല പദ്ധതികൾ
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മൂന്ന് പ്രധാന മേൽപ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈൽ) ടെൻഡറുകൾ ക്ഷണിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബി സ്മൈൽ നടപ്പാക്കുന്ന ഈ പദ്ധതികൾക്ക് ആകെ 1320 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതികളുടെ നിർമ്മാണം 30 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് പ്രധാന പാതകൾ മഹാലക്ഷ്‌മി ലേഔട്ടിൽ വെസ്‌റ്റ് ഓഫ് കോർഡ് റോഡിൽനിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള പൈപ്പ്‌ലൈൻ റോഡിൽ ഗ്രേഡ് സെപ്പറേറ്റർ നിർമ്മിക്കുന്നതാണ് ആദ്യ പദ്ധതി. 314.56…
Read Moreതുടർനടപടികൾക്ക് വഴിതുറന്നു; ഹെബ്ബാളിലെ മെട്രോ നിർമാണം ഇനി തടസ്സമില്ലാതെ മുന്നോട്ട്!പച്ചക്കൊടി കാട്ടി സുപ്രീം കോടതി
ന്യൂഡൽഹി: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) ബ്ലൂ ലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുമതി നൽകി. നിലവിലുള്ള സ്റ്റാറ്റസ് കോ (ത സ്ഥിതി) ഉത്തരവ് നിർമാണത്തിന് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി. ബി.എം.ആർ.സി.എല്ലിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്‌ദേവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു. ലേക്‌വ്യൂ ടൂറിസം കോർപ്പറേഷൻ നൽകിയ…
Read Moreബെംഗളൂരുവിൽ ഉൾപ്പടെ ശൈത്യകാലത്തിന് തുടക്കം; വിവിധ ജില്ലകളിൽ താപനിലയിൽ വൻ കുറവ്;
ബെംഗളൂരു: കർണാടകയിൽ ശൈത്യകാലത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങൾ, വിജയപുര, തലസ്ഥാന നഗരമായ ബെംഗളൂരു, സമീപ ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ അതിരാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ചില ജില്ലകളിൽ താപനില ശരാശരിയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 ജില്ലകളിൽ തണുപ്പ് വർധിച്ചു തിങ്കളാഴ്ച സംസ്ഥാനത്തെ 15 ജില്ലകളിൽ സാധാരണയിൽ താഴെയുള്ള താപനിലയാണ് അനുഭവപ്പെട്ടത്. വടക്കൻ ഉൾപ്രദേശമായ വിജയപുരയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്—15 ഡിഗ്രി സെൽഷ്യസ്. ഇത് ഈ സമയത്തെ ശരാശരി താപനിലയേക്കാൾ 4.7 ഡിഗ്രി…
Read More