നഗരത്തിൽ വെള്ളപ്പൊക്കം കൂടുതൽ സംഭവിച്ചത് ബെംഗളൂരുവെന്ന് റിപ്പോർട്ട്‌

ബെംഗളൂരു : ദക്ഷിണേന്ത്യയിൽ നഗര വെള്ളപ്പൊക്കം കൂടുതൽ സംഭവിക്കുന്നിടങ്ങളിലൊന്നാണ് ബെംഗളൂരുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 1969-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വിവരം പുറത്തുവിട്ടത്. 50 വർഷത്തിനിടെ ബെംഗളൂരു അർബനിൽ 53 തവണ വെള്ളപ്പൊക്കമുണ്ടായി. ബെംഗളൂരു റൂറലിൽ 71 വെള്ളപ്പൊക്കമുണ്ടായതായും പഠനം കണ്ടെത്തി. ദക്ഷിണ കന്നഡ (47), ഉത്തര കന്നഡ (40), ബല്ലാരി (36), റായ്ച്ചൂർ (36), കുടക് (34), കലബുറഗി (34) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുണ്ടായ വെള്ളപ്പൊക്കങ്ങൾ. എന്നാൽ, ഈ ജില്ലകളിലെല്ലാം സമാനരീതിയിലുള്ള വെള്ളപ്പൊക്കമല്ല ഉണ്ടായത്. തീരദേശ…

Read More

സർക്കാരിനെ പിന്നീട് വിമർശിക്കാം; ഇനി ഇറങ്ങി പ്രവർത്തിക്കാം: കമൽഹാസൻ

ചെന്നൈ: സർക്കാരിനെ പിന്നീട് വിമർശിക്കാം, പരാതി പറയുന്നതിന് പകരം ഇറങ്ങി പ്രവർത്തിക്കുക എന്നതാണ് നമ്മളുടെ കടമ, മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ പറഞ്ഞു. മൈചോങ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ജനകീയ നീതി സെന്റർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. നടനും പാർട്ടി നേതാവുമായ കമൽഹാസന്റെ ചെന്നൈ അൽവാർപേട്ടിലുള്ള വസതിയിൽ നിന്നാണ് ദുരിതാശ്വാസ സാമഗ്രികൾ വാഹനങ്ങളിലക്കി കയറ്റിഅയച്ചത് . പരാതി പറയുന്നതിനു പകരം ഇറങ്ങി ജോലി ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കൊവിഡ് കാലത്ത് പോലും കൊറോണ രോഗികളുടെ ചികിത്സയ്ക്കായി…

Read More

വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങി നടി കനിഹ

ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ. പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്‍റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.  

Read More

സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും വെള്ളപൊക്ക ആശങ്ക തുടരുന്നു 

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അപേക്ഷിച്ച് സംസ്ഥാനത്ത് മഴ കുറഞ്ഞു. എങ്കിലും, സമീപത്തെ സ്ഥിതിഗതികൾ അതേപടി തുടരുന്നു. അതിനിടെ , മഹാരാഷ്ട്രയിലെ ഘാട്ടപ്രദേശ്, ബെൽഗാം, കലബുറഗി വടക്കൻ കർണാടകയിലെ ചില ജില്ലകളിൽ മഴ പെയ്യുന്നതിനാൽ ഈ ഭാഗത്തെ നദികളിൽ വെള്ളപ്പൊക്കം തുടരുന്നത് ആശങ്കയിലാണ്. ബെൽഗാം ജില്ലയിൽ മാത്രം 30 പാലങ്ങൾ വെള്ളത്തിനടിയിലായി. അതിനാൽ ആഗസ്ത് എട്ട് വരെ നദീതീരത്ത് 100 മീറ്ററിനുള്ളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആളുകളുടെ കന്നുകാലികളുടെയും പ്രവേശനം നിരോധിച്ചിരിക്കുന്നു. മുൻകരുതൽ നടപടിയായി ബാഗൽകോട്ട്, ഹാസൻ ജില്ലകളിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്.

Read More

വെള്ളപ്പൊക്കത്തിൽ 11 വയസ്സുകാരി ഒലിച്ചുപോയി

deadbody BABY

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണ താലൂക്കിലെ ദദ്ദിഹള്ളി ടാങ്കിന് സമീപം സ്‌കൂളിലേക്ക് പോവുകയായിരുന്ന 11 വയസ്സുകാരി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ രഞ്ജിതയാണ് മരിച്ചത്. അമ്മാവന്റെ കൂടെ മോട്ടോർ സൈക്കിളിൽ പോകുമ്പോഴായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുന്ന പാലം മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് യാത്രികന്റെ നിയന്ത്രണം വിട്ട് രഞ്ജിത ബൈക്കിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഡാഡിഹള്ളി ടാങ്ക് തകർന്നിരുന്നു. പെൺകുട്ടിയുടെ അമ്മാവൻ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

Read More

ഉത്സവ സീസണിൽ പൂക്കൾക്ക് വിലകൂടി

ബെംഗളൂരു: ദസറ ആഘോഷങ്ങൾക്കൊപ്പം ആയുധം പൂജിക്കുന്ന പതിവിന് ഉപയോഗിക്കുന്ന മുല്ലപ്പൂവ്, താമരപ്പൂവ്, ജമന്തിപ്പൂവ് എന്നിവയുടെ വില വർധിച്ചതായി പൂക്കച്ചവടക്കാർ. ഒരു കിലോ മുല്ലപ്പൂവിന് ഇപ്പോൾ 1000 രൂപയും ലില്ലിപ്പൂവിന് 300 രൂപയും ജമന്തിപ്പൂവിന് 120 രൂപയുമാണ് വില. ഈ വർഷം കനത്ത മഴയിൽ വിളകൾ നശിച്ചതിനാൽ പൂക്കളുടെ നിരക്ക് ഇരട്ടിയായി വർധിച്ചതായി കെആർ മാർക്കറ്റ് ഫ്‌ളവർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജിഎൻ ദിവാകർ പറഞ്ഞു. മാലൂർ, ഹൊസ്‌കോട്ട്, ബഗലുരു, ആനേക്കൽ, നെലമംഗല, കോലാർ, ഹൊസുരു, ദാവണഗരെ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലെ മാർക്കറ്റുകളിലേക്ക് പൂക്കൾ എത്തുന്നത്.…

Read More

സംസ്ഥാനത്തെ വെള്ളപ്പൊക്കം: സ്‌കൂൾ വെള്ളത്തിൽ, ക്ഷേത്രത്തിൽ ക്ലാസ് എടുത്ത് അധ്യാപകർ

ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…

Read More

വെള്ളപൊക്കം; ഇൻഷുറൻസ് ക്ലെയിമുകളിൽ വർദ്ധനവ് എന്ന് കമ്പനികൾ

ബെംഗളൂരു: ഇന്ത്യയിലെ ടെക് ഹബ്ബായ ബെംഗളൂരുവിൽ വെള്ളപ്പൊക്കം കുറയാൻ തുടങ്ങിയതോടെ, കേടുപാടുകൾ സംഭവിച്ച കാറുകൾക്കും വസ്തുവകകൾക്കുമുള്ള ക്ലെയിമുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇൻഷുറൻസ് ദാതാക്കൾ പറയുന്നു. സെപ്തംബർ 5 മുതൽ മൂന്ന് ദിവസത്തെ കനത്ത മഴയിൽ ബെംഗളൂരുവിലെ ഐടി ഇടനാഴിയിലെ വീടുകളും ഓഫീസുകളും വെള്ളത്തിനടിയിലായിരുന്നു, സ്ഥിതി അരാജകത്വത്തിന് കാരണമാവുകയും മോശം നഗര ആസൂത്രണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ആഡംബര കാറുകളും വീടുകളും വെള്ളത്തിൽ മുങ്ങി, ചില കോടീശ്വരന്മാർക്ക് അവരുടെ വീടുകൾ ഒഴിഞ്ഞു പോകേണ്ടിവന്നു. ഇപ്പോൾ, താമസക്കാർ അവരുടെ നഷ്ടം വിലയിരുത്താൻ തുടങ്ങുമ്പോൾ, ക്ലെയിമുകളുടെ എണ്ണം…

Read More

കനത്ത മഴയും വെള്ളപ്പൊക്കവും; സംസ്ഥാനത്തെ ചില ഭാഗങ്ങൾ ഇപ്പോളും സ്തംഭനാവസ്ഥയിൽ

ബെംഗളൂരു: വടക്കൻ കർണാടക, തീരദേശ, മലനാട് മേഖലകളിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുകയും ഉത്തര കന്നഡ ജില്ലയിൽ ഒരാൾ മരിക്കുകയും ചെയ്തു. ജലസ്രോതസ്സുകളിലെ വെള്ളപ്പൊക്കവും ജലസംഭരണികളിൽ നിന്നുള്ള കനത്ത പുറന്തള്ളലും പാലങ്ങളും റോഡുകളും മുങ്ങി വാഹന ഗതാഗതം സ്തംഭിച്ചു കൂടാതെ കുടിവെള്ള വൈദ്യുതി എന്നീ കണക്ഷനുകൾ തടസ്സപ്പെട്ടു. വീടുകൾ തകരുന്നതിന്റെയും പൊതു-സ്വകാര്യ വസ്തുക്കളുടെയും നാശനഷ്ടങ്ങളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപൂർ ടൗണിലെ ക്യാഡഗിയിൽ വീട് തകർന്ന് ചന്ദ്രശേഖർ നാരായൺ ഹരിജന് (24) ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ശിവമോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

വെള്ളപൊക്കം, 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു 

ബെംഗളൂരു: നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു. കഴിഞ്ഞ 30 വർഷമായി വറ്റി വരണ്ട് മരിച്ച് കിടന്നിരുന്ന ദക്ഷിണ പിനാകിനി നദിയാണ് വീണ്ടും വെള്ളം നിറഞ്ഞ് പുതുജീവൻ നേടിയത്. ചിക് ബല്ലാപ്പൂർ, ഹോസ്‌കോട്ട്, കടുഗോഡി, സർജാപ്പൂർ, മാലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നദി ഒഴുകി വെള്ളമെത്തിച്ചു. 30 വർഷമായി വർഷകാലത്തു പോലും നദിയിൽ ഒരു തുള്ളി വെള്ളം ഉണ്ടാകാറില്ല. നദി മരിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പോലും കരുതിയിരുന്നത്. നദി ഇപ്പോൾ വെള്ളം നിറഞ്ഞ് പഴയതു പോലെ ഒഴുകുന്നു.

Read More
Click Here to Follow Us