‘പ്രതിപക്ഷം നിരാശരാകാൻ പോകുന്നു’, രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി

ഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് രണ്ടാം ഘട്ടത്തിൽ എൻഡിഎയ്ക്ക് നൽകിയത് എന്നും മോദി പറഞ്ഞു.

‘എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും.

ഇന്നലെ വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത്’, മോദി എക്‌സിൽ കുറിച്ചു.

ഏപ്രിൽ 19 നാണ് നൂറിലധികം മണ്ഡലത്തിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്.

രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ഇനി അഞ്ചുഘട്ടങ്ങളായി മുന്നൂറിന് മുകളിലുള്ള മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്‌.

ജൂൺ നാലിന് എല്ലാ ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് നടക്കും.

വൈകീട്ട് 5 മണിവരെയുള്ള പോളിങ് ശതമാനം അനുസരിച്ച് ത്രിപുരയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.53% പോളിങാണ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts