‘ഇന്ത്യ സഖ്യം കർണാടകയും തമിഴ്നാടും പ്രത്യേകമൊരു രാജ്യമാക്കാൻ ശ്രമിക്കുന്നു’; പ്രധാനമന്ത്രി

ബെംഗളൂരു: പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും കർണാടകയിലും തമിഴ്‌നാട്ടിലും പ്രത്യേകമൊരു രാജ്യം വേണ്ടി ആവശ്യപ്പെട്ടുള്ള പ്രസംഗങ്ങളാണ് നടത്തുന്നതെന്ന് കോലാപ്പുരില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ആരോപിച്ചു. ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന വിഭാഗീയ ചുവയുള്ള പ്രസ്താവനയും അദ്ദേഹം ഉയർത്തി. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍, അവർ സി എ എ റദ്ദാക്കുമെന്ന് മോദി പറഞ്ഞു. നൂറ് സീറ്റുപോലും ലോക്‌സഭയില്‍ നേടാൻ കഴിയാത്തവർ എങ്ങനെ സർക്കാർ രൂപീകരണത്തിന് അടുത്തുപോലും എത്തും.…

Read More

തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ട് കിട്ടാൻ ഉദ്യോഗസ്ഥരെ സമീപിച്ചു; സ്ഥാനാർഥിക്കെതിരെ കേസ് 

ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ടുകിട്ടുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ സമീപിച്ചെന്ന പരാതിയില്‍ ബി.ജെ.പി സ്ഥാനാർഥിയ്ക്കെതിരെ പോലീസ് കേസ്‌. മുൻ മന്ത്രിയും ചിക്കബല്ലപുരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ കെ സുധാകറിനെതിരേയാണ് മഡനയകനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്ത 4.8 കോടിയോളം രൂപ വിട്ടുകിട്ടുന്നതിനായി മുനിഷ് മൗഡ്ഗില്‍ എന്ന ഐ.എ.എസ് ഉഗ്യോഗസ്ഥനെ സുധാകർ ബന്ധപ്പെട്ടെന്നാണ് ആരോപണം. പണം വിട്ടുകിട്ടുന്നതിനായി നോഡല്‍ ഓഫീസർ കൂടിയായ മുനിഷിനെ വാട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടതെന്നാണ് പറയുന്നത്. ആദ്യം വാട്സാപ്പ് കോള്‍ വഴി ബന്ധപ്പെടാൻ ശ്രമിച്ചു. പിന്നീട് വാട്സാപ്പ് സന്ദേശവും ലഭിച്ചു. സന്ദേശത്തില്‍ പിടിച്ചെടുത്ത…

Read More

ഇപിയെ മാത്രമല്ല കേരളത്തിലെ എല്ലാ കോൺഗ്രസ്‌ എംപി മാരെയും കണ്ടിരുന്നു; ജാവദേക്കർ 

തിരുവനന്തപുരം: നേതാക്കളുടെ ബിജെപി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോണ്‍ഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോണ്‍ഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തില്‍ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും…

Read More

പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും വേദിയിൽ കരയുമെന്നും രാഹുൽ ഗാന്ധി

ബെംഗളൂരു : ബി.ജെ.പി.യുടെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനാണെന്നും ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹം വേദിയിൽ വച്ച് കരയുമെന്നും പരിഹസിച്ച് രാഹുൽഗാന്ധി. മോദിയുടെ പ്രസംഗത്തിൽനിന്ന് ഈ അസ്വസ്ഥത വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിജയപുരയിലും ബെല്ലാരിയിലുംനടന്ന റാലികളിൽ രാഹുൽ പങ്കെടുത്തു. വിജയപുരയിൽനടന്ന റാലിയിൽ പ്രധാനമന്ത്രിക്കെതിരേ അതിരൂക്ഷ വിമർശനമാണ് രാഹുൽഗാന്ധി ഉയർത്തിയത്. രാജ്യത്തെ യഥാർഥ പ്രശ്നങ്ങൾ ചർച്ചയാകാതിരിക്കാൻ വൈകാരികവിഷയങ്ങൾ നരേന്ദ്രമോദി ഉയർത്തിക്കൊണ്ടുവരുകയാണ്. ഇനിയും അധികാരത്തിലെത്തിയാൽ ഭരണഘടന തകർക്കും. 20-25 അതിസമ്പന്നരിലേക്ക് പണമൊഴുക്കുന്നതാണ് ബി.ജെ.പി.യുടെ രീതി. വിമാനത്താവളങ്ങളും തുറമുഖങ്ങളും വൻകിട പദ്ധതികളുമെല്ലാം ബി.ജെ.പി. ഗൗതം അദാനിയെപ്പോലുള്ളവർക്ക് കൈമാറിയെന്നും രാഹുൽഗാന്ധി ആരോപിച്ചു.…

Read More

സ്പൈഡര്‍മാന്റെ വേഷത്തിൽ ബൈക്കിൽ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ് 

ന്യൂഡൽഹി : ദേശീയ പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്പൈഡര്‍മാന്റെ വേഷം ധരിച്ചെത്തിയ രണ്ട് പേരാണ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ആദിത്യ എന്ന 20കാരനും 19 കാരിയായ അഞ്ജലിയ്ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. നജാഫ്ഗഡ് സ്വദേശികളാണ് ഇരുവരും. ഇവര്‍ ബൈക്കില്‍ അഭ്യാസം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച ഇവര്‍ ഹെല്‍മെറ്റ് ധരിക്കാതെയാണ് ബൈക്കില്‍ സഞ്ചരിച്ചത്. ബൈക്കിന് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തിവരികയാണ്. ഹെല്‍മെറ്റ്, മിറര്‍, ലൈസന്‍സ്, നമ്ബര്‍…

Read More

വീണ്ടും പരിക്കേറ്റ് മമതാ ബാനർജി

കൊല്‍ക്കത്ത: വീണ്ടും അപകടത്തില്‍പ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ ദുർഗാപുരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനർജി വഴുതി വീണു. സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസൻസോളിലേക്കുള്ള യാത്ര തുടർന്നു. രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

Read More

സ്കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു 

കാണ്‍പൂര്‍: സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു. ഫറൂഖാബാദ് ജില്ലയിലെ നെഹ്‌റരിയ ഗ്രാമത്തില്‍ താമസിക്കുന്ന പൂജ (28) ആണ് മരിച്ചത്. പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിയോടെ സ്കൂട്ടറില്‍ മുംബൈയിലേക്ക് പോകാന്‍ കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന മാൻപൂർ വില്ലേജിന് സമീപം കാണ്‍പൂർ-അലിഗഡ് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നിലാണ് ദാരുണമായ സംഭവം. മൊബൈല്‍ ഫോണ്‍…

Read More

ബെംഗളൂരുവിലെ മാറത്തഹള്ളി അണ്ടർബ്രിഡ്ജിന് സമീപം യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

ബെംഗളൂരു: ബുധനാഴ്ച രാത്രി മാറത്തഹള്ളി അണ്ടർബ്രിഡ്ജിന് സമീപം അതിവേഗ ട്രെയിനിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ളവരും മാറത്തഹള്ളിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 20 വയസ്സുള്ള ശശികുമാറും ലോകേഷും, 21 കാരനായ ബാലസുബ്രഹ്മണ്യവുമാണ് മരിച്ചത്. ഇവരിൽ ലോകേഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്നു, ബാലസുബ്രഹ്മണ്യം നഗരത്തിൽ പഠനം നടത്തിയിരുന്നു അതേസമയം ശശികുമാർ അടുത്തിടെ ജോലി തേടി എത്തിയതാണ്. രാത്രി 9:30 ഓടെ, മൂവരും അത്താഴത്തിന് ശേഷമുള്ള നടത്തം നടത്തുകയായിരുന്നു, റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാകാം അപകടം സംഭവിച്ചെതെന്നാണ് പോലീസ് റിപ്പോർട്ടുകൾ പറയുന്നത്.…

Read More

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടി തിയ്യതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും. ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററില്‍ എത്തിയത്. കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒന്നാകെ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ്…

Read More

വിൽപ്പനയിൽ റെക്കോഡ്; നന്ദിനി ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റർ പാലും 16.5 ലക്ഷം ലിറ്റർ തൈരും

milk

ബെംഗളൂരു : കടുത്തചൂട് തുടരുന്നതിനിടെ റെക്കോഡ് വിൽപ്പനയുമായി കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ. ഈ മാസം ഒറ്റദിവസം 51 ലക്ഷം ലിറ്റർ പാലും 16.5 ലക്ഷം ലിറ്റർ തൈരും വിറ്റാണ് റെക്കോഡിട്ടത്. ചൂടുകൂടിയതാണ് വിൽപ്പന വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടർ എം.കെ. ജഗദീഷ് പറഞ്ഞു. എപ്രിൽ ഒൻപതിനും 15-നും ഇടയിൽ ഉഗാദി, രാമനവമി, ഈദുൽഫിത്തർ തുടങ്ങിയ ആഘോഷങ്ങൾ വന്നതും വിൽപ്പന വർധിക്കാൻ ഇടയായി. നന്ദിനി ഐസ്‌ക്രീമുകളുടെ വിൽപ്പനയിലും കഴിഞ്ഞവർഷത്തെക്കാൾ 40 ശതമാനം വർധനയുണ്ടായതായി കെ.എം.എഫ്. അറിയിച്ചു. നേരത്തേ…

Read More
Click Here to Follow Us