എക്സിൽ വിദ്വേഷ വീഡിയോ; ഉടൻ നീക്കം ചെയ്യാൻ ഇലക്ഷൻ കമ്മിഷന്റെ നിർദേശം 

ബെംഗളൂരു: സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപിയുടെ എക്സ് പേജിൽ പങ്കുവച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദേശം നല്‍കി.

കോണ്‍ഗ്രസ് പരാതി നല്‍കി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.

മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലില്‍ വിദ്വേഷ വീഡിയോ പങ്കുവെച്ചത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട വിവാദ ദൃശ്യം പങ്ക് വെച്ചതിന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവർക്ക് എതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts