എംഡിഎംഎ പിടികൂടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ 

ബെംഗളൂരു: എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസില്‍ യു. ഷഹലിനെയാണ് (23) നാർകോട്ടിക് സെല്‍ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പെക്ടർ എം.ടി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ജാസറിന് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ നല്‍കിയതും ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണമിടപാടുകള്‍ നടത്തിയതും ലഹരി വസ്തുക്കള്‍ കൊണ്ടുവരാൻ സൗകര്യമൊരിക്കിയതും ഷഹലായിരുന്നു.

Read More

എക്സിൽ വിദ്വേഷ വീഡിയോ; ഉടൻ നീക്കം ചെയ്യാൻ ഇലക്ഷൻ കമ്മിഷന്റെ നിർദേശം 

ബെംഗളൂരു: സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപിയുടെ എക്സ് പേജിൽ പങ്കുവച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദേശം നല്‍കി. കോണ്‍ഗ്രസ് പരാതി നല്‍കി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലില്‍ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട വിവാദ ദൃശ്യം പങ്ക് വെച്ചതിന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര,…

Read More

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് സിബിഐ ക്ക് കൈമാറണമെന്ന് ആവശ്യം

prajwal

ബെംഗളൂരു: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്‌.ഡി. രേവണ്ണയുക്കുമെതിരായ ലൈംഗികാതിക്രമക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യം. പ്രജ്വലിന്റെ പിതാവ് രേവണ്ണയുടെ സഹോദരനുമായ എച്ച്‌.ഡി. കുമാരസ്വാമിയാണ് കേസ് സി.ബിഐ അന്വേഷിക്കമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐടി അന്വേഷണത്തെയും കുമാരസ്വാമി വിമര്‍ശിച്ചു. ഇത് പ്രത്യേക അന്വേഷണ സംഘമല്ല, ഇത് സിദ്ധരാമയ്യ അന്വേഷണ സംഘവും ശിവകുമാര്‍ അന്വേഷണ സംഘവുമാണ്. സത്യം പുറത്തുവരണം. കുമാരസ്വാമിയെ നിങ്ങള്‍ക്ക് ജയിക്കാനാവില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 26ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ഏപ്രില്‍ 26ന് നാഗലക്ഷ്മി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.…

Read More

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു 

സിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ എംടെക് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ കർണാല്‍ സ്വദേശിയായ നവ്ജീത് സന്ദു(22)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവ്ജീതിന്‍റെ സഹപാഠികളും ഹരിയാനയിലെ കർണാല്‍ സ്വദേശികളുമായ അഭിജിത്(26), സഹോദരൻ റോബിൻ ഗാർട്ടൻ(27) എന്നിവർക്കായി വിക്‌ടോറിയ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. മെല്‍ബണിടുത്ത് ഓർമൊണ്ടിലായിരുന്നു സംഭവം. വീട്ടുവാടകയെച്ചൊല്ലി ഇന്ത്യൻ വിദ്യാർഥികള്‍ക്കിടയിലുണ്ടായ തർക്കം തീർക്കാൻ ഇടപെട്ടപ്പോഴാണ് നവ്ജീതിന് കുത്തേറ്റത്. സംഭവത്തിനുശേഷം മോഷ്‌ടിച്ച ടൊയോട്ട കാറിലാണ് പ്രതികള്‍ മുങ്ങിയത്. ഒന്നര വർഷം മുമ്പാണ് വിദ്യാർഥി വീസയില്‍ നവ്ജീത് ഓസ്ട്രേലിയയിലെത്തിയത്.

Read More

പ്രജ്വല്‍ രേവണ്ണയെ പിടികൂടാൻ വിമാനത്താവളങ്ങളില്‍ ജാഗ്രത കർശനമാക്കി 

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി പോലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ തമ്പടിച്ചത്. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജര്‍മനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചു രാജ്യം വിട്ട…

Read More

ആവേശം ഒടിടി യിലേക്ക്

ഫഹദ് ഫാസിൽ ചിത്രം ആവേശം ഒടിടിയിലേക്ക്. മെയ് 9ന് ചിത്രം ഒടിടി സ്ട്രീമിംഗ് തുടങ്ങും. ആമസോൺ പ്രൈം ആണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. 150 കോടിയാണ് സിനിമയുടെ ആഗോള കളക്‌ഷൻ. 66 കോടിയാണ് കേരളത്തിൽ നിന്നും മാത്രം ചിത്രം വാരിക്കൂട്ടിയത്. കർണാടക–തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം കലക്‌ട് ചെയ്തു. വിഷു റിലീസിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും പണംവാരി സിനിമയാണ്. ഫഹദ്…

Read More

3 രൂപയ്ക്ക് വെള്ളം 20 രൂപയ്ക്ക് ഊൺ!!! കിടിലൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ 

ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തിന്റെ കാര്യമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ റസ്‌റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സത്യത്തില്‍ മടിയാണ്, മാത്രമല്ല രൂചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്. എന്നാല്‍ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറല്‍ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപം, മിതമായ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു. ഈ സംരംഭത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി…

Read More

ട്രെയിൻ യാത്രയ്ക്കിടെ കാൽ വഴുതി വീണു; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ട്രെയിനിൽ യാത്രചെയ്യവേ കാൽവഴുതി വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി പാലപറമ്പിൽ വീട്ടിൽ കെ.പി. മോതിയുടെ മകൻ കെ.പി. ലസിഖ്(29)ആണ് മരിച്ചത്. മൈസൂരുവിലെ മണ്ഡക്കള്ളി ഭാഗത്താണ് അപകടമുണ്ടായത്. ഗുണ്ടൽപേട്ടിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്നു. മാതാവ്: കദീജ. സഹോദരങ്ങൾ: റഫീഖ്, ജാഫർ, നാദിയ. സുവർണകർണാടക കേരളസമാജം മൈസൂരു ജില്ലാ കമ്മിറ്റി പ്രവർത്തകരുടെ സഹായത്തോടെ മൈസൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

Read More

നടി കനകലതയുടെ സംസ്കാര ചടങ്ങുകൾ നടന്നു 

അന്തരിച്ച ചലച്ചിത്ര നടി കനകലതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. രാവിലെ മലയിന്‍കീഴ് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ആയിരുന്നു സംസ്‌കാരം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച്‌ ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

Read More

പോളിംഗ് ഓഫീസർ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ബീദറിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കൃഷി ഓഫീസർ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു. ചിറ്റഗുപ്പയിലെ കൊടമ്പാൽ ഗ്രാമത്തിലെ ബൂത്തിൽ നിയോഗിക്കപ്പെട്ട ആനന്ദ് തെലങ്കാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ വൈകുന്നേരം ബൂത്ത്‌ സജ്ജീകരിക്കുന്നതിനിടെ കുഴഞ്ഞു വീണ ആനന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Read More
Click Here to Follow Us