വേനലവധിക്ക് 53 പ്രത്യേക തീവണ്ടികൾ ഓടിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നേടിയ വരുമാനം 22.89 കോടി രൂപ

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ പശ്ചിമ റെയിൽവേ ഏപ്രിലിൽ 53 സമ്മർ സ്പെഷ്യൽ തീവണ്ടികൾ സർവീസ് നടത്തി.

ആകെ 338 ട്രിപ്പുകളാണ് നടത്തിയത്. 22.89 കോടിരൂപ വരുമാനം ലഭിച്ചതായും റെയിൽവേ അറിയിച്ചു.

ആദ്യമായിട്ടാണ് ദക്ഷിണ പശ്ചിമ റെയിൽവേ ഏപ്രിലിൽ ഇത്രയും അധികം പ്രത്യേക തീവണ്ടികൾ സർവീസ് നടത്തിയത്. മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായിട്ടായിരുന്നു സർവീസ്.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

കഴിഞ്ഞവർഷം ഏപ്രിലിൽ 28 പ്രത്യേക തീവണ്ടികൾ മാത്രമായിരുന്നു സർവീസ് നടത്തിയത്.

കഴിഞ്ഞവർഷം ലഭിച്ച വരുമാനം 9.76 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 134 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

വിവിധ സ്ഥലങ്ങളിലേക്കായി 2.71 ലക്ഷം യാത്രക്കാർ തീവണ്ടികളിൽ സഞ്ചരിച്ചു. കഴിഞ്ഞവർഷം 1.70 ലക്ഷം യാത്രക്കാരായിരുന്നു സഞ്ചരിച്ചത്.

യാത്രക്കാരുടെ എണ്ണത്തിൽ 59.92 ശതമാനമാണ് വർധന. കെ.എസ്.ആർ. ബെംഗളൂരു-ധനപുർ റൂട്ടിലായിരുന്നു ഏറ്റവുംമികച്ച സർവീസ്. കൂടുതൽ വരുമാനം ലഭിച്ചത് ഈ റൂട്ടിലെ സർവീസുകൾക്കാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
[masterslider id="10"]

Related posts