ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിംഗ് നടത്തി 

ബെംഗളൂരു: തിരുവനന്തപുരം- ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.

കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങള്‍ സാങ്കേതിക തകരാർ കാരണം യാത്ര റദ്ദാക്കിയിരുന്നു.

ജീവനക്കാരുടെ സമരത്തില്‍ വലഞ്ഞ എയർ ഇന്ത്യയില്‍ സാങ്കേതിക തകരാർ മൂലം യാത്രകള്‍ മുടങ്ങുന്നത് പതിവായിരിക്കുകയാണ്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഇന്നലെ ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റില്‍ തീ കണ്ടതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു.

175 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

ഇതേ ദിവസം പൂനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന എഐ-858 വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ലഗേജ് ട്രാക്ടറിലിടിച്ച്‌ അപകടത്തില്‍ പെട്ടിരുന്നു.

180 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

സംഭവത്തെ തുടർന്ന് യാത്രക്കാര്‍ ആറ് മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ഈ വിമാനം പിന്നീട് റദ്ദ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts