6077 ക്വിന്റൽ അരിമോഷണം: ബി.ജെ.പി. നേതാവ് അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിൽ സർക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ചെന്നകേസിൽ ബി.ജെ.പി. നേതാവ് മണികാന്ത് റാത്തോഡ് അറസ്റ്റിലായി.

യാദ്ഗിർ ജില്ലയിലെ ഷഹാപുരിൽ സർക്കാർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 6077 ക്വിന്റൽ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്. കലബുറഗിയിലെ വീട്ടിൽവെച്ച് ഷഹാപുർ പോലീസാണ് റാത്തോഡിനെ അറസ്റ്റുചെയ്തത്.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഇതേത്തുടർന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരേ റാത്തോഡ് മത്സരിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 19 കിലോഗ്രാം അരി സൗജന്യമായി നൽകുന്നതാണ് അന്നഭാഗ്യ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts