ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!’; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

ബെംഗളൂരു: ജോലിയിൽ നിന്ന് അവധിയെടുക്കുന്ന ദിവസം വീട്ടുജോലികൾ തീർക്കാനോ, യാത്രകൾ പോകാനോ, സുഹൃത്തുക്കളെ കാണാനോ വിനിയോഗിച്ചില്ലെങ്കിൽ ആ അവധി പാഴായിപ്പോയി എന്ന് കരുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, മനസ്സും ശരീരവും തളർന്നിരിക്കുമ്പോൾ ഒന്നുമേ ചെയ്യാതെ മുറിക്കുള്ളിൽ വിശ്രമിക്കുന്നത് ഒട്ടും തെറ്റല്ലെന്ന് വാദിച്ച് ശ്രദ്ധ നേടുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവതി.

തന്യ അറോറ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മാനസികാരോഗ്യത്തിന് വിശ്രമം എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നത്. ലീവെടുത്ത് ദിവസം മുഴുവൻ കട്ടിലിൽ കിടന്ന് മേൽക്കൂരയിലേക്ക് നോക്കി സമയം കളയുന്നത് ഒരു നഷ്ടമല്ലെന്നും, മാനസികമായി തളരുമ്പോൾ ഒന്നും ചെയ്യാതിരിക്കാൻ വേണ്ടിത്തന്നെ അവധിയെടുക്കണമെന്നും തന്യ പറയുന്നു. പിറ്റേന്ന് ഓഫീസിൽ എത്തുമ്പോൾ ‘അവധിദിവസം എന്തൊക്കെ ചെയ്തു’ എന്ന് ചോദിക്കുന്നവരോട് ‘ഒന്നും ചെയ്തില്ല’ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ കഴിയണമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ഓഫീസ് ജോലികളും തിരക്കുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മാറിനിൽക്കാൻ പലപ്പോഴും യാത്രകളോ മറ്റ് വിനോദങ്ങളോ വേണമെന്നില്ലെന്നും, ലളിതമായ ഉറക്കവും വിശ്രമവും വഴി നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ കഴിയുമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പലപ്പോഴും തങ്ങൾക്കും ഇതുപോലെ ഒരുമാസത്തെ അവധിയെങ്കിലും ആവശ്യമാണെന്ന് ഉദ്യോഗസ്ഥരായ നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts