നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബാനസവാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

റോഡിൽ വെച്ച് ഇരു വാഹനങ്ങളും തമ്മിൽ നേരിയ രീതിയിൽ ഉരസിയതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം പെട്ടെന്ന് തന്നെ കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ടെങ്കിലും, അപകടത്തിൽപ്പെട്ട ഇരുവിഭാഗത്തിൽ നിന്നും ഇതുവരെ പരാതികളൊന്നും ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബാനസവാടി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts