കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ എത്തി വാഗ്ദാനങ്ങൾ പാലിക്കും ; രാഹുൽ ഗാന്ധി 

ബെംഗളൂരു:ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദാനിയെ കുറിച്ച്‌ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച്‌ മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച്‌ സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച്‌ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

പ്രധാനമന്ത്രി അദാനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ കിട്ടും. 40 ശതമാനം കമ്മിഷനാണ് കര്‍ണാടകയിലെ ബി ജെ പി വാങ്ങിയത്. ബി ജെ പി ഭരണത്തില്‍ കുംഭകോണങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts