ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്ശിക്കുന്നത്. ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ…
Read MoreTag: Latestnews
ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന എന്‍ വളര്‍മതി അന്തരിച്ചു
ചെന്നൈ : ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്കി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ്…
Read Moreദളിത് വിരുദ്ധ പരാമർശം ; നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പരാതി
ബെംഗളൂരു: ദളിത് വിരുദ്ധ പരാമർശത്തിൽ കന്നഡ നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പോലീസ് കേസ്. രണധീരപദ് സംസ്ഥാന പ്രസിഡൻറ് ബൈരപ്പ ഹരീഷ് കുമാറാണ് നടനും ഉത്തമപ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്രയ്ക്കെതിരെ പരാതി നൽകിയത്. ഹലാസൂർ ഗേറ്റ് പോലീസിന്റേതാണ് നടപടി. സമാനമായ പരാമർശത്തിൽ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങൾ ചുമത്തി ഉപേന്ദ്രയ്ക്കെതിരെ ബെംഗളൂരു സികെ അച്ചുകാട്ട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടന്റെ വിവാദ പരാമർശം. ഫേസ്ബുക്ക് ലൈവിനിടെയാണ് ദളിത് വിഭാഗത്തിന് നേരെ നടന്റെ ആക്ഷേപകരമായ പരാമർശം. സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായ മധുസൂദനൻ…
Read Moreബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള
ചെന്നൈ : ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന സന്ദേശമുയർത്തി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. ഉടൻ പ്രവർത്തകർ കാളയെ പിടിച്ച് ശാന്തനാക്കി. കാള അണ്ണാമലൈക്ക് നേരെ ചാടുന്നതിന്റെയും ശാന്തമായ ശേഷം അദ്ദേഹം തലോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് അണ്ണാമലൈയുടെ നേരെ ചാടിയത്.…
Read Moreകോൺഗ്രസ് സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തെ കാലവർഷക്കെടുതികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള രാഷ്ട്രീയത്തിലാണിപ്പോഴെന്നും ബൊമ്മെ കുറ്റപ്പെടുത്തി. പാർട്ടിക്കത്തെ ഏറ്റുമുട്ടലുകൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുന്ന അഴിമതിക്ക് മത്സരമാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളിലേക്ക് സർക്കാർ ഇതുവരെ ശ്രദ്ധതിരിച്ചിട്ടില്ല. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം വിളിച്ചെന്നല്ലാതെ ഒരുനടപടിയുമുണ്ടായിട്ടില്ല.
Read Moreനടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ വധഭീഷണി ; പരാതിയുമായി നടൻ
കൊച്ചി: സൈബർ ആക്രമണത്തിൽ കാക്കനാട് പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു നടന്റെ പരാതി. വാട്സാപ്പിലും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിൽ പറയുന്നു. മണിപ്പൂർ സംഭവത്തിൽ താൻ പ്രതികരിച്ചത് എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബർ ആക്രമണമെന്നാണു പരാതി. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫെയ്സ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തി. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ ഇതായിരുന്നു ഫെയ്സ്ബുക്കിൽ സുരാജ്…
Read Moreവെള്ളപൊക്കം;നോയിഡയിൽ മുങ്ങിയത് 300 ഓളം കാറുകൾ
നോയിഡ: ശക്തമായ മഴയിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട്. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിർത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്. നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും പരിസരങ്ങളിലേക്കും മാറിത്താമസിച്ചതായി അധികൃതർ അറിയിച്ചു.
Read Moreകെ.ആർ.എസ്. അണക്കെട്ടിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
ബെംഗളൂരു : കെ.ആർ.എസ്. അണക്കെട്ടിൽ നീന്താനിറങ്ങിയ മൂന്നുവിദ്യാർഥികൾ മുങ്ങിമരിച്ചു. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി വരുൺ (20), പൊതുവാരല്ലി സ്വദേശി പ്രവീൺ (21), ബെല്ലനഹള്ളി സ്വദേശി ഭരത് (21) എന്നിവരാണ് മരിച്ചത്. സെയ്ന്റ് ജോസഫ് കോളേജിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥികളാണ് മൂന്നുപേരും. അണക്കെട്ടിന് സമീപത്ത് നീന്താനെത്തിയ വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ യെൽവാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreകിന്റർഗാർഡനിൽ കുട്ടികൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി
ബെയ്ജിങ്: ചൈനയിൽ കുട്ടികൾക്കു സോഡിയം നൈട്രൈറ്റ് കലർത്തിയ ഭക്ഷണം നൽകി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റർഗാർഡൻ അധ്യാപികയുടെ വധശിക്ഷയ്ക്കു വിധേയമാക്കി. മുപ്പത്തൊൻപതുകാരിയായ വാങ് യുന്നിനെയാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്. 2019ലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മാർച്ചിൽ മറ്റൊരു അധ്യാപികയുമായി വാങ് യുൻ വഴക്കിട്ടു. പിന്നാലെ ഇവർ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിന്നീട് ദിവസം കിൻഡർഗാർഡിനിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ഇത് കലർത്തുകയുമായിരുന്നു. 2020 ജനുവരിയിൽ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നു ഒരു കുട്ടി മരിച്ചു. 24 കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
Read More‘മൂന്നു മാസമായി’ ഗർഭിണിയാണെന്ന വാർത്തകൾക്കിടെ സന്തോഷ വാർത്ത തുറന്നു പറഞ്ഞ് പേർളിയും ശ്രീനിഷും
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.ബിഗ് ബോസിൽ ഹൗസിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ആ ഷോയിലൂടെ തന്നെയാണ് ഇരുവർക്കും ആരാധകരും കൂടിയത്. നൂറ് ദിവസത്തിനപ്പുറം ഇവരുടെ പ്രണയം പോകില്ലെന്ന് പലരും വിധിയെഴുതിയിട്ടും ഷോ കഴിഞ്ഞ് അധികം വൈകാതെ ഇവർ വിവാഹിതരായി. ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട് . പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന ശ്രീനിയും പേളിയും…
Read More