വെള്ളപൊക്കം;നോയിഡയിൽ മുങ്ങിയത് 300 ഓളം കാറുകൾ 

നോയിഡ: ശക്തമായ മഴയിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട്‌. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിർത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്.   നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും പരിസരങ്ങളിലേക്കും മാറിത്താമസിച്ചതായി അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us