377 സീറ്റുകളോടെ എൻഡിഎ അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത്.

ഇക്കൂട്ടത്തില്‍ 377 സീറ്റുകളോടെ എൻഡിഎ അധികാരത്തില്‍ വരുമെന്നാണ് ജൻ കി ബാത് എക്സിറ്റ്പോള്‍ സർവേ ഫലം.

ഇന്ത്യ സഖ്യത്തിന് 151 സീറ്റുകളാണ് പ്രവചിക്കുന്നത്.

മറ്റുള്ളവർക്ക് 15 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടർമാരില്‍ നിന്ന് ലഭിച്ച എക്സിറ്റ്പോള്‍ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

ആകെ വോട്ടുകളുടെ 50 ശതമാനവും എൻഡിഎ നേടുമെന്ന് പ്രവചിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിന് 35 ശതമാനം വോട്ടുകളും മറ്റുള്ളവർക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിക്കുകയെന്നും സർവേ ഫലം പറയുന്നു.

എൻഡിഎക്ക് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്ന 377 സീറ്റുകളില്‍ ബിജെപിക്ക് മാത്രമായി 327 സീറ്റുകള്‍ ലഭിക്കും.

42 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം.

ഇന്ത്യ സഖ്യത്തിന്റെ 151 സീറ്റുകളില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും 18 ശതമാനം വോട്ടുകളായിരിക്കും കോണ്‍ഗ്രസിന് കിട്ടുകയെന്നും ജൻ കി ബാത്ത് സർവേ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts